പൊതുമേഖലക്കുള്ള റമദാന്‍ സമയക്രമം പ്രഖ്യാപിച്ചു
അബുദാബി: പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള റമദാന്‍ സമയക്രമം യുഎഇ പ്രഖ്യാപിച്ചു. യുഎഇ മനുഷ്യവിഭവ മന്ത്രാലയമാണ് റമദാന്‍ മാസത്തേക്കുള്ള പ്രത്യേക പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ വ്യാഴംവരെ രാവിലെ 9 മുതല്‍ 2:30 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 12 വരെയുമാണ് പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള സമയക്രമം. ദിവസത്തേക്ക് നിശ്ചയിച്ചിരിക്കുന്ന മൊത്തം സമയം കമ്പനികള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റാവുന്നതാണ്. എന്നാല്‍ പരമാവധി ജോലി ചെയ്യിക്കേണ്ട സമയം ഫെഡറല്‍ അതോറിറ്റി പ്രഖ്യാപിച്ചതിലും കൂടുതലാവാന്‍ പാടില്ല. സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് അറ്റ് ഹോം പോലുള്ള സംവിധാനത്തിനും പ്രവര്‍ത്തിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
