ബാക്ടീരിയയുടെ സാന്നിധ്യം റോസ്റ്റഡ് ബീഫിന് വിലക്ക്
റിയാദ്: ആരോഗ്യത്തിന് ഹാനികരമാവുന്ന രീതിയില്‍ ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ റോസ്റ്റഡ് ബീഫിന് സഊദി നിരോധനം ഏര്‍പ്പെടുത്തി. ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫിനെതിരേയാണ് നടപടി. ഈ ബീഫ് ബ്രാന്റ് കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. യുഎഇയില്‍നിന്നും സൗദിയിലേക്ക് എത്തിയ ബീഫിലാണ് ലബോറട്ടറി പരിശോധനയില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 2024 ഡിസംബര്‍ രണ്ടിന് പായ്ക്ക് ചെയ്തതും 2025 ഏപ്രില്‍ ഒന്നിന് കാലഹരണപ്പെടുന്നതുമായ ബീഫ് റോസ്റ്റിന്റെ രണ്ട്, മൂന്ന് കിലോഗ്രാം പാക്കേജുകളിലാണ് ബാക്ടീരിയ ഉള്ളതായി കണ്ടെത്തിയത്. ലിസ്റ്റീരിയ മോണോസൈറ്റോജെനുകള്‍ ബാക്ടീരിയ ഉപഭോക്താക്കളില്‍ ആരോഗ്യപരമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് എസ്എഫ്ഡിഎ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
