Friday, 13 November 2026 About Us · Contact Us

വാട്ടര്‍-സീവേജ് ഫീസ് ഗഡുക്കളായി അടക്കാന്‍ സംവിധാനം ഒരുക്കി സഊദി

Saudi Arabia Introduces System To Pay Water And Sewage Fees - വാട്ടര്‍-സീവേജ് ഫീസ് ഗഡുക്കളായി അടക്കാന്‍ സംവിധാനം ഒരുക്കി സഊദി

റിയാദ്: രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമെല്ലാം വെള്ളം ഉപയോഗിക്കുന്നതിനുള്ള ഫീസും മലിനജലം പുറത്തേക്ക് ഒഴിവാക്കുന്നതിനുള്ള ഫീസും തവണകളായി അടക്കാന്‍ സംവിധാനം ഒരുക്കി സഊദി. ഇതിനായി പുതിയ പെയ്മെന്റ് സംവിധാനം ആരംഭിച്ചതായി നാഷണല്‍ വാട്ടര്‍ കമ്പനി വെളിപ്പെടുത്തി. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എളുപ്പമുള്ള പേയ്‌മെന്റ് രീതികള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. പ്രതിമാസ ബില്ലുകള്‍ ഭാഗികമായി പേയ്‌മെന്റ് ചെയ്യാനുള്ള അവസരത്തിന് പുറമെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സംവിധാനം എത്തുന്നത്. പുതിയ വാട്ടര്‍ – സീവേജ് കണക്ഷനുകള്‍ക്കുള്ള ഫീസാണ് ഇപ്പോള്‍ തവണകളായി അടയ്ക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി അധികാരികള്‍ പറഞ്ഞു. കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് നാഷണല്‍ വാട്ടര്‍ കമ്പനിയുടെ പെയ്മെന്റ് സംവിധാനം വഴി നേരിട്ടുള്ള തവണകളായോ അല്ലെങ്കില്‍ അല്‍ജസീറ, റിയാദ് ബാങ്ക്, അല്‍ അവ്വല്‍ ബാങ്ക്, സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി, അല്‍ റാജിഹി ബാങ്ക് എന്നിവയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ഫീസുകള്‍ തവണകളായി അടയ്ക്കാനാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുകയും ഡിജിറ്റല്‍ ചാനലുകള്‍ വഴിയുള്ള സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും ചെയ്യുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026