Saturday, 14 November 2026 About Us · Contact Us

വംശനാശ ഭീഷണി നേരിടുന്ന അറേബ്യന്‍ പുള്ളിപ്പുലി കുഞ്ഞിന് ജന്മം നല്‍കിയതായി ഷാര്‍ജ അധികൃതര്‍

Sharjah Authorities Say An Endangered Arabian Leopard Has - വംശനാശ ഭീഷണി നേരിടുന്ന അറേബ്യന്‍ പുള്ളിപ്പുലി കുഞ്ഞിന് ജന്മം നല്‍കിയതായി ഷാര്‍ജ അധികൃതര്‍

ഷാര്‍ജ: വംശനാശ ഭീഷണി നേരിടുന്ന അറേബ്യന്‍ പുള്ളിപ്പുലി കുഞ്ഞിന് ജന്മം നല്‍കിയതായി ഷാര്‍ജ എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ടഡ് ഏരിയാ അതോറിറ്റി വെളിപ്പെടുത്തി. അതോറിറ്റിയുടെ കീഴിലുള്ള ബ്രീഡിങ് സെന്ററില്‍ ആണ് പുള്ളിപ്പുലി കുഞ്ഞിന്റെ ജനനം. ഷാര്‍ജ എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ടഡ് ഏരിയാസ് അതോറിറ്റിയുടെ ചരിത്രത്തിലെ വലിയൊരു നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അറേബ്യന്‍ മരുഭൂമിയിലെ വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍ക്കായുള്ള സംരക്ഷണ കേന്ദ്രമാണ് അതോറിറ്റി. അറേബ്യന്‍ പുള്ളിപ്പുലികളുടെ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 10ന് തന്നെ ഇത്തരമൊരു ശുഭസൂചകമായ സംഭവം സംഭവിച്ചുവെന്നതില്‍ അതീവ സന്തോഷത്തിലാണ് അധികൃതര്‍. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ പട്ടികയില്‍ ഏറ്റവും അധികം വംശഭീഷണി വംശ നാശഭീഷണി നേരിടുന്ന ലിസ്റ്റില്‍ പെട്ടതാണ് അറേബ്യന്‍ പുള്ളിപ്പുലികള്‍. വംശംനാശ ഭീഷണിയില്‍ നിന്നും അറേബ്യന്‍ പുള്ളിപ്പുലികളെ രക്ഷിക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇത്തരത്തില്‍ ഒരു അപൂര്‍വ്വ സംഭവം ഉണ്ടായിരിക്കുന്നതെന്ന് അതോറിറ്റിയുടെ മേധാവി ഹനാ സെയ്ഫ് അല്‍ സുവൈദി വ്യക്തമാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026