പാവപ്പെട്ടവര്‍ക്ക് ആരോഗ്യപരീക്ഷ; ശൈഖ് മുഹമ്മദ് വണ്‍ ബില്യണ്‍ ദിര്‍ഹം ഫണ്ട് ആരംഭിച്ചു
ദുബായ്: പാവപ്പെട്ടവര്‍ക്കും ബുദ്ധിമുട്ടുന്നവര്‍ക്കുമായി ചികിത്സയും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കാനായി യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 1 ബില്യണ്‍ ദിര്‍ഹം ഫണ്ടിന് തുടക്കമിട്ടു. റമദാന്‍ പ്രമാണിച്ചാണ് ഫാദേഴ്‌സ് എന്റോള്‍മെന്റ് ക്യാമ്പയിന്റെ ഭാഗമായി ചികിത്സ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട എന്റെ സഹോദരീ സഹോദരന്മാരെ, റമദാന്‍ ആരംഭിക്കാന്‍ പോവുകയാണ്. നമുക്ക് നമ്മുടെ പാരമ്പര്യമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങാം. ഇതിനായി് ഫാദേഴ്‌സ് എന്റോവ്‌മെന്റ് തുടങ്ങുകയാണ്. യുഎഇയിലെ എല്ലാ പിതാക്കന്മാരെയും ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ആദരിക്കാനാണ് ഇതിലൂടെ നാം ലക്ഷ്യമിടുന്നത്. പിതാക്കന്മാര്‍ നമ്മുടെ റോള്‍ മോഡല്‍സ് ആണ്. നമ്മുടെ ഊന്നുവടികളാണ്, അധ്യാപകരാണ്. അവര്‍ നമ്മെ അവരുടെ ശക്തിയിലൂടെയും അറിവിലൂടെയും മുന്നോട്ട് നയിക്കുകയാണ്. റമദാന്റെ ഭാഗമായി ഇയര്‍ ഓഫ് കമ്മ്യൂണിറ്റി എന്ന പേരിലാണ് എന്‍ഡോമെന്റ്‌സ് ആരോഗ്യ പരീക്ഷക്കായി ലഭ്യമാക്കുന്നത്. ഈ പദ്ധതിയിലേക്ക് സംഭാവന ചെയ്യാന്‍ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുകയാണ്. കുടുംബ ബന്ധം ഊട്ടിയുറപ്പിക്കാന്‍ എക്കാലവും പ്രയത്‌നിച്ച നമ്മുടെ പിതാക്കന്മാര്‍ക്ക് തിരിച്ചെന്തെങ്കിലും നല്‍കാനും ഇത് അവസരമാണ്’. ശൈഖ് മുഹമ്മദ് എക്‌സില്‍ കുറിച്ചതാണിത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
