Saturday, 14 November 2026 About Us · Contact Us

യുഎഇ സ്വകാര്യ മേഖലയിലെ റമദാന്‍ സമയക്രമം പ്രഖ്യാപിച്ചു

Uae Announces Ramadan Timetable For Private Sector - യുഎഇ സ്വകാര്യ മേഖലയിലെ റമദാന്‍ സമയക്രമം പ്രഖ്യാപിച്ചു

അബുദാബി: റമദാന്‍ പ്രമാണിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിലെ സമയക്രമം യുഎഇ മനുഷ്യ വിഭവ സ്വദേശിവല്‍ക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. സാധാരണയുള്ളതിലും രണ്ടു മണിക്കൂര്‍ കുറച്ചു മാത്രമേ റമദാന്‍ മാസത്തില്‍ സ്വകാര്യ മേഖലയില്‍ ജോലിക്കാരെ ജോലി ചെയ്യിക്കാന്‍ പാടുള്ളൂ. കമ്പനികളുടെ താല്‍പര്യത്തിനും ആവശ്യത്തിനും അനുസരിച്ച് തൊഴിലിന്റെ സ്വഭാവവും പരിഗണിച്ച് കമ്പനികള്‍ക്ക് ഫ്‌ളെക്‌സിബിള്‍ സമയക്രമമോ, റിമോട്ട് വര്‍ക്ക് രീതിയോ ആവശ്യമെങ്കില്‍ നടത്താവുന്നതാണ്. ഏത് രീതിയായാലും മൊത്തം ജോലി ചെയ്യിക്കുന്ന സമയം സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ കൂടുതലാവാന്‍ പാടില്ല. ഞായറാഴ്ച പൊതുമേഖലയിലെ സമയക്രമം യുഎഇ പ്രഖ്യാപിച്ചിരുന്നു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ടരവരെ തിങ്കള്‍ മുതല്‍ വ്യാഴം വരെയും വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 12 മണിവരെയുമാണ് സമയക്രമം. മാര്‍ച്ച് ഒന്നാം തീയതിയായ ശനിയാഴ്ച യുഎഇയില്‍ റമദാന്‍ വിശുദ്ധ മാസത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാണോ റമദാന്‍ ആരംഭിക്കുന്നത് ആ ദിവസം മുതലാണ് റമദാനിലേക്കുള്ള പ്രവര്‍ത്തി സമയത്തില്‍ മാറ്റം വരുത്തേണ്ടത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026