Saturday, 14 November 2026 About Us · Contact Us

ഇസ്രായേലിന്റെ സിറിയന്‍ ആക്രമണത്തെ അപലപിച്ച് യുഎഇ

Uae Condemns Israels Syrian Attack - ഇസ്രായേലിന്റെ സിറിയന്‍ ആക്രമണത്തെ അപലപിച്ച് യുഎഇ

അബുദാബി: ഇസ്രായേലിന്റെ സിറിയന്‍ ആക്രമണത്തെ അതിശക്തമായി അപലപിച്ചു യുഎഇ. ഇസ്രായേലിന്റെ സിറിയന്‍ ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും 1974 സിറിയയും ഇസ്രായേലും തമ്മിലുണ്ടാക്കിയ അനാക്രമണ സന്ധിയുടെ ലംഘനമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സിറിയയുടെ സുരക്ഷയെയും രാജ്യത്തിന്റെ പരമാധികാരത്തെയും ചോദ്യംചെയ്യുന്ന ഇത്തരം ഏകപക്ഷീയമായ ആക്രമണങ്ങള്‍ തങ്ങള്‍ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയുടെ സമാധാനവും സുസ്ഥിരതയും ഇല്ലാതാക്കാനും സംഘര്‍ഷം കൂടുതല്‍ വ്യാപിപ്പിക്കുവാനും ഏകപക്ഷീയമായ ആക്രമണങ്ങള്‍ സഹായിക്കൂ. സിറിയയിലെ പട്ടാള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ചൊവ്വാഴ്ച ആക്രമണം നടത്തിയത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മേഖലയില്‍ ഡിമിലിട്ടറൈസേഷന്‍ വേണമെന്ന് ആവശ്യപ്പെട്ട തൊട്ടുപിന്നാലെയായിരുന്നു സേനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ടുപേര്‍ക്കു ജീവന്‍ നഷ്ടമായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026