Saturday, 14 November 2026 About Us · Contact Us

സംരംഭകരെ ആകര്‍ഷിക്കാന്‍ മൂന്നുമാസത്തെ ബിസിനസ് ഓപ്പര്‍ച്യൂണിറ്റി വിസയുമായി യുഎഇ

Uae Introduces Three Month Business Opportunity Visa To - സംരംഭകരെ ആകര്‍ഷിക്കാന്‍ മൂന്നുമാസത്തെ ബിസിനസ് ഓപ്പര്‍ച്യൂണിറ്റി വിസയുമായി യുഎഇ

അബുദാബി: രാജ്യത്തേക്ക് കൂടുതല്‍ സംരംഭകരെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ മൂന്നുമാസം കാലാവധിയുള്ള ബിസിനസ് ഓപ്പര്‍ച്യൂണിറ്റി വിസയുമായി യുഎഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി കസ്റ്റംസ് പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി)യാണ് ഇത്തരം ഒരു പുതിയ വിസ സമ്പ്രദായം നടപ്പാക്കിയിരിക്കുന്നത്. യുഎഇയില്‍ പരമാവധി 180 ദിവസം തമസിക്കാന്‍ അവസരം ഒരുക്കുന്നതാണ് പുതിയ ബിസിനസ് വിസ. 60, 90, 120 എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ ബിസിനസ് ഓപ്പര്‍ച്യൂണിറ്റീസ് വിസകള്‍ ലഭ്യമാണ്. ഒറ്റത്തവണ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നതും ഒന്നിലധികം തവണ രാജ്യത്ത് വന്നുപോകാന്‍ അവസരം ലഭിക്കുന്നതുമായ വിസകളാണ് ഐസിപി നല്‍കുന്നത്. വിസ ലഭിക്കാന്‍ ചില നിബന്ധനകള്‍ യുഎഇ മുന്നോട്ടുവയ്ക്കുന്നുണ്ട്. രാജ്യത്തേക്ക് എത്തുന്ന സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി പറഞ്ഞു. യുഎഇയില്‍ സാധ്യതയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം ഒപ്പം പാസ്‌പോര്‍ട്ടില്‍ ചുരുങ്ങിയത് ആറുമാസത്തെ കാലാവധിയും സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള ടിക്കറ്റും ആയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. ഏത് ബിസിനസാണോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് ആ വ്യക്തിക്ക് ആ മേഖലയില്‍ യോഗ്യതയുള്ള പ്രൊഫഷനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026