ഫലസ്തീന് പ്രശ്ന പരിഹാരത്തിന് ദ്വിരാഷ്ട്ര നിലപാടെ പ്രാവര്‍ത്തികമാവൂവെന്ന് യുഎഇ പ്രസിഡന്റ്
അബുദാബി: മധ്യപൂര്‍വദേശത്തെ പ്രതിസന്ധിയായ ഇസ്രായേല്‍ – ഫലസ്തീന് പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ ദ്വിരാഷ്ട്രം എന്ന സിദ്ധാന്തം മാത്രമേ പ്രാവര്‍ത്തികമാവുകയുള്ളൂവെന്ന് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. മേഖലയില്‍ ഇതിലൂടെ മാത്രമേ ശാശ്വതമായ പരിഹാരം ഉണ്ടാവുവെന്നും ശൈഖ് മുഹമ്മദ് ഊന്നിപറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ടെലിഫോണില്‍ മേഖലാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യവേയാണ് യുഎഇ പ്രസിഡന്റ് തന്റെ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മധ്യപൂര്‍വദേശത്തിന്റെ സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താന്‍ ഈ ഒരൊറ്റ മാര്‍ഗം മാത്രമേ ശാശ്വതമായി ഉള്ളൂവെന്നും യുഎഇ പ്രസിഡന്റ് ഓര്‍മിപ്പിച്ചു. വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഇസ്രായേലിനെയും ഹമാസിനെയും വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു. ഇരു നേതാക്കളും മേഖലാ വിഷയങ്ങള്‍ക്കൊപ്പം രാജ്യാന്തര വിഷയങ്ങളും പരസ്പരം താല്പര്യമുള്ള മറ്റ് കാര്യങ്ങളും ചര്‍ച്ചചെയ്തെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
