Friday, 13 November 2026 About Us · Contact Us

ആരോഗ്യ മേഖലയില്‍ ഏകീകൃത ലൈസന്‍സുമായി യുഎഇ; ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രഫഷണലുകള്‍ക്ക് ഏത് എമിറേറ്റിലും ജോലി ചെയ്യാം

Uae With Unified License In The Health Sector Professionals - ആരോഗ്യ മേഖലയില്‍ ഏകീകൃത ലൈസന്‍സുമായി യുഎഇ; ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രഫഷണലുകള്‍ക്ക് ഏത് എമിറേറ്റിലും ജോലി ചെയ്യാം

അബുദാബി: രാജ്യത്തെ ആരോഗ്യ മേഖലയില്‍ ഏകീകൃത ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്താന്‍ യുഎഇ ഒരുങ്ങുന്നു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ആശുപത്രികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഐടി പ്രൊഫഷണലുകള്‍, ആരോഗ്യ മേഖലയിലെ അനുബന്ധ പ്രഫഷണലുകള്‍ എന്നിവര്‍ക്കാണ് ഏകീകൃത ലൈസന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതിനായി പുതിയ ദേശീയ പ്ലാറ്റ്‌ഫോമാണ് യുഎഇ സജ്ജമാക്കുന്നത്. സംവിധാനം യാഥാര്‍ഥ്യമായാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം ഏത് എമിറേറ്റിലും ജോലിചെയ്യാന്‍ അവസരം ലഭിക്കും. ലൈസന്‍സിങ് സംവിധാനത്തിന്റെ മുന്നോടിയായി രാജ്യത്തെആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളെയും ഏകീകൃത പ്ലാറ്റ്‌ഫോമിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യും. ഇതോടെ സ്ഥാപനങ്ങള്‍ സ്വന്തം നിലക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലൈസന്‍സ് എടുക്കുന്ന കാലങ്ങളായുള്ള രീതിയും മാറും. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ഏതില്‍ വേണമെങ്കിലും ജോലിചെയ്യാനും അവസരം ലഭിക്കും. രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളില്‍ യാതൊരു സങ്കീര്‍ണതയും ഇല്ലാത്തതും സുതാര്യവുമായിരിക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇത് യാഥാര്‍ഥ്യമായാല്‍ ലൈസന്‍സിങ്ങിനുള്ള നിലവിലെ സങ്കീര്‍ണതകള്‍ അവസാനിക്കുകയും അതിവേഗം കരസ്ഥമാക്കാന്‍ ഉപകരിക്കുകയും ചെയ്യും. ഏകീകൃത ലൈസന്‍സിങ് സംവിധാനം നിലവില്‍ വന്നാല്‍ ലൈസന്‍സിങ്ങുമായി ബന്ധപ്പെട്ട ആവര്‍ത്തനം ഇല്ലാതാവുമെന്ന് ലൈസന്‍സിങ് വിഭാഗം ആക്ടിങ് ഡയരക്ടര്‍ അല്ല മന്‍സൂര്‍ യഹ്‌യ വ്യക്തമാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026