ശൈത്യകാല അവധി: ദുബൈ വിമാനത്താവളം പ്രതീക്ഷിക്കുന്നത് 52 ലക്ഷം യാത്രക്കാരെ
ദുബൈ: ശൈത്യകാല അവധിയോട് അനുബന്ധിച്ച് രണ്ടാഴ്ചക്കിടെ ദുബൈ രാജ്യാന്തര വിമാനത്താവളം പ്രതീക്ഷിക്കുന്നത് 52 ലക്ഷം യാത്രക്കാരെ. ദുബൈയിലെ താമസക്കാര്‍ മഞ്ഞുകാലം ചെലവഴിക്കാന്‍ വിദേശങ്ങളിലേക്ക് പോകുന്നത് പരിഗണിച്ച് യാത്രക്കായി നേരത്തെ ജാഗ്രതയോടെ ഒരുങ്ങാന്‍ വിമാനത്താവള അധികൃതര്‍ അഭ്യര്‍ഥിച്ചു. ഡിസംബര്‍ 13നും 31നും ഇടയിലാണ് ദുബൈ വിമാനത്താവളം ഇത്രയും വലിയതോതിലുള്ള യാത്രക്കാരെ പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 20 ആവും ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന ദിനം. 2.96 ലക്ഷം പേര് ആ ഒരു ദിവസം മാത്രം വിമാനത്താവളത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കായി എത്തുന്നവരും പുറം നാടുകളില്‍നിന്നും ദുബൈയിലേക്ക് വന്നുചേരുന്നവരും ഉള്‍പ്പെടെയാണ് ഈ സംഖ്യ. 20 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ 8.8 ലക്ഷം യാത്രക്കാരാണ് താവളം ഉപയോഗപ്പെടുത്തുക. ഫെസ്റ്റിവല്‍ കാലമായി പരിഗണിക്കപ്പെടുന്ന ഈ ദിനങ്ങളില്‍ ശരാശരി 2.74 ലക്ഷം യാത്രാക്കാര്‍ പുറത്തേക്കും അകത്തേക്കുമായി വന്നുപോകുമെന്നാണ് കണക്കാക്കുന്നതെന്നും ദുബൈ വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
