National

ഡൽഹിയിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ഡൽഹിയിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ നേരിയതോ വളരെ നേരിയതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി ശാസ്ത്രജ്ഞൻ അഖിൽ ശ്രീവാസ്തവ പറഞ്ഞു.

ബുധനാഴ്ച രാത്രി ഡൽഹിയിൽ പൊടിക്കാറ്റും ഇടിമിന്നലും ആലിപ്പഴ വർഷവും കനത്ത മഴയും ലഭിച്ചതോടെ ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും ഉയർന്ന താപനിലയിൽ നിന്നും ആശ്വാസം ലഭിച്ചിരുന്നു. വെള്ളിയാഴ്ച ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിച്ചിരുന്നു

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നതനുസരിച്ച്, കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസായിരിക്കാൻ സാധ്യതയുണ്ട്. അതേസമയം പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!