ഹിബ്‌സുല്ലയെ ഇനി നയിക്കുക ഹാഷിം സഫീദ്ദീന്‍, പുതിയ മേധാവിയെ തെരഞ്ഞെടുത്തുവെന്ന് സംഘടന
ബെയ്റൂട്ട്: ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിബ്‌സുല്ല തലവന്‍ നസ്റല്ലക്ക് പകരം സംഘടനെ തലവനായി ഹാഷിം സഫീദ്ദീന്‍ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. 32 വര്‍ഷമായി ഹിസ്ബുല്ലയുടെ നേതാവായ നസ്രല്ലയുടെ ബന്ധുവാണ് സഫീദ്ദീന്‍. ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ സഫീദ്ദീനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍, സഫിദ്ദീന്‍ ജീവിച്ചിരിപ്പുണ്ടെന്ന് സംഘടനയിലെ മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. നസ്റല്ലയുടെ അനുയായിരുന്നു സഫീദ്ദീന്‍.
1964-ല്‍ തെക്കന്‍ ലെബനനിലെ ദേര്‍ ഖനുന്‍ അല്‍-നഹറില്‍ ജനിച്ച സഫീദ്ദീന്‍, 1990-കളില്‍ ഇറാനില്‍ നിന്ന് തിരിച്ചെത്തിയതുമുതല്‍ നസ്രല്ലയുടെ അനുയായിയായി. 2017-ല്‍ അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ച സഫീദ്ദീന്‍, ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ഗ്രൂപ്പിന്റെ ജിഹാദ് കൗണ്‍സില്‍ അംഗവുമാണ്.
കൊല്ലപ്പെട്ട ഇറാനിയന്‍ മിലിട്ടറി ജനറല്‍ ഖാസിം സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനിയെ സഫീദിന്റെ മകനാണ് വിവാഹം കഴിച്ചത്. ആ നിലയില്‍ ഇറാന്‍ ഭരണകൂടവുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. സിറിയന്‍ ഭരണകൂടത്തെ പിന്തുണച്ചതിന് സൗദി അറേബ്യ ഇയാളെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.