വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ്; ലിങ്ക് ചോദിക്കുന്നത് നിർത്തൂ: നഗ്ന വിഡിയോ ലീക്കായതില്‍ പ്രതികരണവുമായി നടി
താൻ ഒരു സ്ത്രീയാണെന്നും മറ്റു സ്ത്രീകളെ പോലെ തനിക്കും ഫീലിങ്സ് ഉണ്ടെന്നും ശ്രുതി

കാസ്റ്റിങ് കൗച്ച് വീഡിയോ ഓൺലൈനിൽ ലീക്കായ സംഭവത്തിൽ പ്രതികരണവുമായി നടി ശ്രുതി നാരായണൻ. താനും കുടുംബവും വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും വീഡിയോ ഷെയർ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും നടി സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു.
വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത കുറിപ്പിൽ ശ്രുതി മുന്നറിയിപ്പു നൽകി. ‘നിങ്ങൾക്ക്, ഈ വീഡിയോ പ്രചരിപ്പിക്കുന്നത് തമാശയും രസകരവുമായിരിക്കാം. പക്ഷേ, എന്നെയും എന്നേട് അടുപ്പമുള്ളവരെയും സംബന്ധിച്ച് ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണ്.’ കൈകാര്യം ചെയ്യാൻ ഏറെ പ്രയാസമുള്ള ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
താൻ ഒരു സ്ത്രീയാണെന്നും മറ്റു സ്ത്രീകളെ പോലെ തനിക്കും ഫീലിങ്സ് ഉണ്ടെന്നും ശ്രുതി പറഞ്ഞു. ആളുകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണെന്നും ശ്രുതി കൂട്ടിച്ചേർത്തു. ലീക്കായ വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒരാളുടെ ജീവിതം നശിപ്പിക്കും. മനുഷ്യനാകുക. ലീക്കായ വീഡിയോകൾ പങ്കിടുന്നത്, യഥാർത്ഥമോ ഡീപ്ഫേക്കോ ആകട്ടെ, ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. വീഡിയോ പ്രചരിപ്പിക്കരുതെന്നും, വീഡിയോയുടെ ലിങ്ക് ചോദിക്കരുതെന്നും’ ശ്രുതി കുറിച്ചു.
തമിഴ് ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശ്രുതി നാരായണൻ പ്രശസ്തയായത്. ‘സിറഗടിക്ക ആസൈ’ എന്ന സീരിയലിലെ വേഷം ഏറെ ശ്രദ്ധനേടുകയും പ്രശസ്തിലിയേക്ക് ഉയർത്തുകയും ചെയ്തിരുന്നു. ഒന്നിലേറെ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഓഡിഷന്‍ തട്ടിപ്പില്‍പ്പെട്ട് നടിയുടെ സ്വകാര്യ വീഡിയോ ലീക്കായെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്.