World
വടക്കൻ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം; അഞ്ചുനില കെട്ടിടം തകർന്ന് 72 പേർ മരിച്ചു
വടക്കൻ ഗാസയിലെ ബൈത് ലാഹിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 72 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. ജനവാസ കേന്ദ്രത്തിലേക്ക് നടത്തിയ ആക്രമണത്തിൽ അഞ്ച് നില കെട്ടിടം തകർന്നാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്
നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഗാസയിലെ ഇസ്രായേൽ കൂട്ടക്കുരുതിയെ അപലപിച്ച് സൗദി അറേബ്യ അടക്കമുള്ള നിരവധി രാജ്യങ്ങൾ രംഗത്തുവന്നിട്ടുണ്ട്. അതേസമയം ലബനനിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായും വാർത്തകളുണ്ട്
സെൻട്രൽ ബെയ്‌റൂത്തിലെ റാസ് അന്നബ ജില്ലയിൽ നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടത്. അതേസമയം വടക്കൻ ഗാസയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഒരു മേജർ അടക്കം രണ്ട് ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.