Gulf
സഊദി പൗരനെ കൊന്നയാളെ ജോര്‍ദാന്‍ പൊലിസ് അറസ്റ്റ് ചെയ്തു
അമ്മാന്‍: സഊദി പൗരനെ കൊന്ന കേസിലെ പ്രതിയെ ജോര്‍ദാന്‍ പൊലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു ജോര്‍ദാനിലെ കരാക് ഗവര്‍ണറേറ്റില്‍ സഊദി പൗരനായ സബിന്‍ അല്‍ ഷമ്മാരി(48) കുത്തേറ്റ് കൊല്ലപ്പെട്ടത്. ജോര്‍ദാനില്‍ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു സബിന്‍.
കൊലയ്ക്കുശേഷം കടന്നു കളഞ്ഞ ജോര്‍ദാന്‍ പൗരനായ പ്രതിയെ പിടികൂടിയതായി ജോര്‍ദാനിയന്‍ പബ്ലിക് സെക്യൂരിറ്റി ഡയരക്ടറേറ്റ് വക്താവ് കേണല്‍ അമീര്‍ അല്‍ ഷറാത്തവി വെളിപ്പെടുത്തി. പ്രതിയും കൊല്ലപ്പെട്ട ആളും തമ്മില്‍ മുന്‍പുണ്ടായിരുന്ന പ്രശ്‌നങ്ങളാണ് വാക്കേറ്റത്തിലേക്കും കൊലയിലേക്കും നയിച്ചത്.