വെറും അസംബന്ധം: മൂന്നാം കക്ഷിക്കായുള്ള മസ്കിന്റെ നീക്കത്തെ പരിഹസിച്ച് ട്രംപ്

അമേരിക്കയിൽ മൂന്നാം കക്ഷിയുണ്ടക്കാനുള്ള ഇലോൺ മസ്കിന്റെ നീക്കത്തെ പരിഹസിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മസ്കിന്റെ നീക്കം അപഹാസ്യവും അസംബന്ധവുമാണ്. അമേരിക്കയെ പോലൊരു രാജ്യത്ത് മൂന്നാം കക്ഷിക്ക് സ്ഥാനമില്ല. മസ്കിന്റെ പാർട്ടി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു
മസ്ക് തന്റെ ശ്രദ്ധ ബിസിനസിൽ കേന്ദ്രീകരിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രതികരിച്ചു. അതേസമയം മസ്കിന്റെ പാർട്ടിയിൽ പ്രമുഖരായ മൂന്ന് അമേരിക്കക്കാർ ചേരുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്
അമേരിക്ക പാർട്ടിയെന്നാണ് പുതിയ പാർട്ടിയുടെ പേര്. നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചു നൽകുന്നതിനാണ് പുതിയ പാർട്ടിയെന്ന് മസ്ക് എക്സിൽ കുറിച്ചു. ട്രംപുമായുള്ള അഭിപ്രായ ഭിന്ന രൂക്ഷമായതിന് പിന്നാലെയാണ് മസ്ക് പുതിയ പാർട്ടി പ്രഖ്യാപിച്ചത്.