Kerala
കാസർകോട് അണങ്കൂർ ജ്യോതിഷ് വധശ്രമക്കേസ്; നാല് എസ് ഡി പി ഐ പ്രവർത്തകരെ കോടതി വെറുതെവിട്ടു

കാസർകോട് അണങ്കൂർ ജെപി കോളനിയിലെ ജ്യോതിഷിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ നാല് എസ് ഡി പി ഐ പ്രവർത്തകരെ വെറുതെവിട്ടു. റഫീഖ്, ഹമീദ്, സാബിർ, അഷ്‌റഫ് എന്നിവരെയാണ് വെറുതെ വിട്ടത്.
2017 ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ കാറിലെത്തിയ സംഘം ബൈക്കിന് പിന്നിൽ ഇടിക്കുകയും വാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ആബിദ് കൊലക്കേസ് അടക്കം എട്ടോളം കേസുകളിൽ പ്രതിയായിരുന്നു ജ്യോതിഷ്. ഇയാളെ 2022 ഫെബ്രുവരി 15ന് വീട്ടുപറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.