ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ വൻ തട്ടിപ്പ്; സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റു: പിന്നിൽ അന്യസംസ്ഥാന ട്രാവൽ ഏജൻസികൾ
സുരക്ഷാ പിഴവ് മുതലെടുത്ത് ഒറ്റ മൊബൈൽ നമ്പറിൽ നിന്ന് നിരവധി ബുക്കിങ്ങുകൾ നടത്തിയെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി
പത്തനംത്തിട്ട: ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസ് കണ്ടെത്തൽ. അന്യസംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തൽ. തമിഴ്നാട്, കർണാടക, ആന്ധ്ര തീർത്ഥാടകർക്ക് സ്ലോട്ടുകൾ വിറ്റു. സോഫ്റ്റ്‌വെയറിലെ സുരക്ഷാ പിഴവ് മുതലെടുത്ത് ഒറ്റ മൊബൈൽ നമ്പറിൽ നിന്ന് നിരവധി ബുക്കിങ്ങുകൾ നടത്തി, OTP പരിശോധനയില്ലാത്തതാണ് തട്ടിപ്പിന് വഴിയൊരുക്കിയത്.
ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്ലോട്ടുകൾ തീർന്നതോടെയാണ് പണം നൽകി ട്രാവൽ ഏജൻസികളെ സമീപിക്കാൻ തീർത്ഥാടകർ നിർബന്ധിതരായത്. കൂട്ടബുക്കിങ്ങുകൾ പിന്നീട് റദ്ദാക്കിയതോടെ ആദ്യ ദിവസങ്ങളിലെ തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവിന് തട്ടിപ്പും കാരണമായെന്നാണ് വിജിലൻസ് നിഗമനം.
അതേസമയം, ദിവസേനയുള്ള ശബരിമല ദർശന പരിധി 80,000ൽ നിന്ന് 90,000 ആയി ഉയർത്താനാണ് ദേവസ്വം ബോർഡ് തീരുമാനം. ഇതിനായി ദേവസ്വം കമ്മീഷണർ മുഖേന ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.പന്തളത്ത് പുതിയ സ്പോട്ട് ബുക്കിങ് കൗണ്ടർ ആരംഭിയ്ക്കും. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സൗകര്യങ്ങളും വർധിപ്പിക്കും. റദ്ദാക്കിയ സ്ലോട്ടുകൾ വീണ്ടും ലഭ്യമാക്കുന്നതിനുള്ള സമയപരിധിയും പുനഃപരിശോധിക്കും. നിലവിൽ കണ്ടെത്തിയിട്ടുള്ള സ്ലോട്ട് തട്ടിപ്പിൽ സൈബർ പൊലീസിന്റെ അന്വേഷണം നടക്കുകയാണ്. ട്രാവൽ ഏജൻസികളെ ചോദ്യം ചെയ്യും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ OTP അധിഷ്ഠിത ബുക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത തീർത്ഥാടനകാലത്തിന് മുമ്പ് സോഫ്റ്റ്‌വെയർ പൂർണമായി പരിഷ്കരികരണം പൂർത്തിയാക്കും.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ശ്രീറാം സാംബശിവ റാവുവിന്റെ അഴിമതി റിപ്പോർട്ട് ആരോപണം; ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

ബി.ജെ.പിയിൽ ശോഭാ സുരേന്ദ്രനടക്കം പലർക്കും പദവിയില്ല; പാർട്ടിയിൽ ചേർന്നതിൽ ദുഃഖമുണ്ടെന്ന് പദ്മിനി തോമസ്

മയക്കുവെടിയിലും മയങ്ങിയില്ല, ദൗത്യസംഘത്തിന് നേരെ തിരിഞ്ഞ് ചക്കക്കൊമ്പൻ; ദൗത്യം താൽക്കാലികമായി നിർത്തിവച്ചു

പുതുക്കിയ മണ്ഡല പുനർനിർണയ ബില്ലുമായി സ്റ്റാലിനെ അനുനയിപ്പിക്കാൻ കേന്ദ്രം; കാത്തിരുന്ന് കാണാമെന്ന നിലപാടിൽ ഡിഎംകെ

പുതിയ സെൻസസ് നടപടികൾ പുരോഗമിക്കെ 2011ലെ കണക്കുകൾ ഉപയോഗിക്കാൻ കേന്ദ്രസർക്കാർ; മണ്ഡല പുനർനിർണയത്തിൽ രാഷ്ട്രീയ വിവാദം
