Kerala

തന്റെ മകനെ കൊന്നതാണ്, സിബിഐക്ക് പോലും ഒന്നും കണ്ടെത്താനായില്ല: ബാലഭാസ്‌കറിന്റെ അച്ഛൻ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനെ പെരിന്തൽമണ്ണയിലെ സ്വർണക്കവർച്ചയിൽ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗുരുതര ആരോപണവുമായി ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി. തന്റെ മകനെ കൊന്നതാണെന്ന് ഉറപ്പാണെന്നും സിബിഐ ഉൾപ്പെടെ അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്താനായില്ലെന്നും ഉണ്ണി പറഞ്ഞു

അർജുൻ മുമ്പ് ഒരു എടിഎം കവർച്ചക്കേസിലും മറ്റൊരു മോഷണക്കേസിലും പ്രതിയായിരുന്നു. ബാലഭാസ്‌കറിന്റെ മരണശേഷമാണ് ഇത് അറിയുന്നത്. ബാലഭാസ്‌കർ മരിച്ച സമയത്ത് അദ്ദേഹമായിരുന്നു വാഹനമോടിച്ചിരുന്നതെന്നും അതുകൊണ്ട് തനിക്ക് ഒരു കോടി നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് അർജുൻ മാനനഷ്ട്കകേസ് നൽകിയിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു

ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത് സ്വർണക്കടത്ത് സംഘമാണ്. വിഷ്ണു, തമ്പി തുടങ്ങിയവരാണ് ഇതിന് പിന്നിൽ. കുറച്ചുകാലം ജയിലിലായിരുന്ന ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി. രാമൻ പിള്ളയാണ് ഇവർക്ക് വേണ്ടി കേസ് നടത്തുന്നതെന്നും ഉണ്ണി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!