കെഎസ്ആർടിസിയിൽ മദ്യപരിശോധനക്ക് ഉദ്യോഗസ്ഥൻ എത്തിയത് മദ്യപിച്ച്; പിന്നാലെ നടപടി

കെഎസ്ആർടിസിയിൽ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്ന് പിരശോധിക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ പരിശോധനക്ക് എത്തിയത് മദ്യപിച്ചത്. സംഭവത്തിന് പിന്നാലെ ആറ്റിങ്ങൽ യൂണിറ്റ് മേധാവി എം എസ് മനോജിനെ സസ്പെൻഡ് ചെയ്തു.
മെയ് രണ്ടിനാണ് യൂണിറ്റ് ഇൻസ്പെക്ടറായ മനോജ് കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനെത്തിയത്. ബ്രെത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനക്കാണ് മനോജ് എത്തിയത്
പുലർച്ചെ അഞ്ച് മണിക്കുള്ള പരിശോധനയും മനോജിന്റെ പെരുമാറ്റത്തിലെ അസ്വാഭാവിക രീതിയും കണ്ടപ്പോൾ സ്റ്റേഷൻ മാസ്റ്റർക്ക് സംശയം തോന്നുകയായിരുന്നു. ഇതോടെ മനോജിനോട് സ്വയം ബ്രെത്ത് അനലൈസർ ഉപയോഗിക്കാൻ ആവശ്യപ്പെട്ടു
എന്നാൽ മനോജ് ഇതിന് തയ്യാറായില്ല. സ്റ്റേഷൻ മാസ്റ്റർ ആവശ്യം ആവർത്തിച്ചതോടെ മനോജ് പിൻവാതിൽ വഴി ഓടിപ്പോയി. പിന്നീട് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് മനോജ് മദ്യപിച്ചാണ് എത്തിയതെന്ന് കണ്ടെത്തിയതും നടപടിയെടുത്തതും.