National
ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യവുമായി നാളെ തമിഴ്‌നാട്ടിൽ മഹാറാലി; എല്ലാവരും പങ്കെടുക്കണമെന്ന് സ്റ്റാലിൻ

ഇന്ത്യ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യവുമായി തമിഴ് നാട്ടിൽ നാളെ മഹാ റാലി. റാലിയിൽ എല്ലാവരും പങ്കെടുക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആഹ്വാനം ചെയ്തു.
നാളെ വൈകീട്ട് അഞ്ച് മണിക്ക് ഡിജിപി ഓഫീസിൽ നിന്ന് യുദ്ധ സ്മാരകം വരെയാണ് റാലി നടത്തുക. പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിനൊപ്പം നിൽക്കുന്ന സന്ദേശമാണ് സ്റ്റാലിൻ നൽകുന്നത്.
സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ജനങ്ങളെയും അണിനിരത്തിയാണ് റാലി നടത്തുന്നത്. മന്ത്രിമാർക്കാപ്പം വിദ്യാർഥികളും യുവാക്കളും ഉദ്യോഗസ്ഥരും മുൻ സൈനികരും പരിപാടിയിൽ പങ്കെടുക്കണമെന്ന് സ്റ്റാലിൻ അഭ്യർഥിച്ചു.