National

ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊട്ടിപ്പൊളിഞ്ഞ് മഹാരാഷ്ട്രയിലെ മേൽപ്പാലം

ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊട്ടിപ്പൊളിഞ്ഞ് മഹാരാഷ്ട്രയിലെ മേൽപ്പാലം. പലാവ ഫ്‌ളൈ ഓവറാണ് തുറന്ന് കൊടുത്തതിന് പിന്നാലെ ടാറിംഗ് അടക്കം ഇളകിമാറി അപകടകരമായ അവസ്ഥയിലെത്തിയത്. ഇതോടെ പാലം അടച്ചിട്ടിരിക്കുകയാണ്

ശിവസേന എംഎൽഎ രാജേഷ് മോറെയാണ് പാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ദിവസം തന്നെ പാലത്തിൽ തെന്നി വീണ് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റിരുന്നു. കല്യാൺ-ഷിൽ റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്

562 മീറ്റർ നീളമുള്ള പാലം 40 കോടി രൂപ ചെലവിലാണ് നിർമിച്ചത്. അപകടങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നതോടെ ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പാലം അടച്ചുപൂട്ടി.

Related Articles

Back to top button
error: Content is protected !!