Kerala
ക്രിസ്മസിന് മലയാളിയുടെ റെക്കോർഡ് കുടി; രണ്ട് ദിവസങ്ങളിലായി വിറ്റത് 152.06 കോടിയുടെ മദ്യം
ക്രിസ്മസിന് റെക്കോർഡ് കുടിയുമായി മലയാളികൾ. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും കേരളത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ നടന്ന മദ്യവിൽപ്പനയുടെ കണ്ക്ക് പുറത്തുവിട്ടു. 24, 25 തീയതികളിലായി 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ തീയതികളിൽ 122.14 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്.
ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നും കഴിഞ്ഞ വർഷത്തേക്കാൾ 29.92 കോടി രൂപയുടെ അധിക വിൽപ്പന നടന്നു. ഡിസംബർ 25ന് മാത്രം 54.64 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 6.84 ശതമാനം കൂടുതാലണിത്
ഡിസംബർ 24ന് ഔട്ട്‌ലെറ്റുകൾ വഴി 71.40 കോടിയുടെയും വെയർ ഹൗസ് വഴി 26.02 കോടിയുടെയും മദ്യം വിറ്റു. കഴിഞ്ഞ വർഷത്തേക്കാൾ 37.21 ശതമാനത്തിന്റെ വർധനവാണ് ഇത്തവണയുണ്ടായത്.