Kerala
ഒമാനിൽ മാൻഹോളിൽ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്; അപകടം മാലിന്യം കളയാൻ പോകുമ്പോൾ

ഒമാനിലെ സലാലക്ക് സമീപം മെസ്യൂണയിൽ മാൻഹോളിൽ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്. കോട്ടയം പാമ്പാടി സ്വദേശിനി ലക്ഷ്മി വിജയകുമാറിനാണ്(34) പരുക്കേറ്റത്.
താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോഴായിരുന്നു മാൻഹോളിൽ വീണത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം സമീപത്തെ ആശുപത്രിയിലും തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിച്ചു.
നിലവിൽ വെന്റിലേറ്ററിലാണ് ലക്ഷ്മി ചികിത്സയിൽ തുടരുന്നത്. ഭർത്താവും കുട്ടിയും വിവരമറിഞ്ഞ് ഒമാനിൽ എത്തിയിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ലക്ഷ്മി ഒമാനിൽ എത്തിയത്.