National

സ്ത്രീകളുടെ വസ്ത്രങ്ങള്‍ പുരുഷന്മാര്‍ തയ്ക്കരുത്..മുടി മുറിക്കരുത്; വിവാദ നിര്‍ദേശവുമായി യു പി വനിതാ കമ്മീഷന്‍

സ്ത്രീ സുരക്ഷക്ക് വേണ്ടിയെന്ന് വിശദീകരണം

ലക്‌നോ: സ്ത്രീകളുടെ വസ്ത്രം തയ്ക്കാനും മുടി മുറിക്കാനും പുരുഷന്മാരെ അനുവദിക്കരുതെന്ന് ഉത്തര്‍ പ്രദേശ് വനിതാ കമ്മീഷന്‍. സ്ത്രീ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരു വിചിത്ര നിര്‍ദേശവുമായി വനിതാ കമ്മീഷന്‍ രംഗത്തെത്തിയതെന്ന് ദേശീയ മാധ്യങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

വനിതാ കമ്മീഷന്റെ വിലയിരുത്തല്‍ പ്രകാരം സ്ത്രീകള്‍ക്ക് വേണ്ടി വസ്ത്രം തയ്ക്കുന്നവരും മുടി മുറിക്കുന്നവരും അവരെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുണ്ടെന്നുമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം കമ്മീഷന്‍ നല്‍കിയിരിക്കുന്നത്.

എന്നാല്‍, ആധുനിക ബ്യൂട്ടിപാര്‍ലറുകളിലും സലൂണുകളിലും സ്ത്രീകളുടെ മുടി മുറിക്കുന്നത് പുരുഷന്മാരാണ്. അവര്‍ മുടി മുറിക്കുന്നതില്‍ സ്ത്രീകള്‍ കംഫര്‍ട്ടബിളുമാണ്. എന്നാല്‍, കമ്മീഷന്റെ നിര്‍ദേശം അനാവശ്യമാണെന്നും ആയിരക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നതാണെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. എന്നാല്‍, ഈ നിര്‍ദേശം സ്ത്രീകളുടെ സുരക്ഷ ഉരപ്പുവരുത്തുമെന്നാണ് മറ്റൊരു കൂട്ടര്‍ വാദിക്കുന്നത്.

അതേസമയം, സലൂണിന്റെയും ടൈലഴ്‌സിന്റെയും കാര്യത്തില്‍ മാത്രം പോര ഈ നിര്‍ദേശമെന്നും സ്ത്രീകളെ പഠിപ്പിക്കുന്നതില്‍ നിന്ന് പുരുഷ അധ്യാപകരെ മാറ്റണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കുമോയെന്നും ചിലര്‍ പരിഹാസ്യ പൂര്‍വം ചോദിക്കുന്നുണ്ട്.

Related Articles

Back to top button