National
ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലിട്ടു, വിവരം ഫ്‌ളാറ്റ് ഉടമയെ അറിയിച്ചു; യുവാവ് പിടിയിൽ

കർണാടകയിലെ ഹുലിമാവിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലിട്ടു. ഗൗരി അനിൽ അംബേദ്കർ എന്ന 32കാരിയെയാണ് ഭർത്താവ് രാകേഷ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയാണ് രാകേഷ്. പ്രതിയെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലിട്ട ശേഷം ഇയാൾ ഫ്‌ളാറ്റ് ഉടമയെ വിളിച്ച് വിവരം അറിയിച്ചു. ഗൗരി മരിച്ചെന്നും വിവരം മാതാപിതാക്കളെ കാര്യം അറിയിക്കണമെന്നും പറഞ്ഞു. തുടർന്ന് ഇയാൾ കർണാടക വിട്ടു. ഇതോടെ കൊലപാതക വിവരം ഫ്‌ളാറ്റ് ഉടമ പോലീസിനെ അറിയിച്ചു
ആത്മഹത്യയെന്ന് കരുതിയാണ് പോലീസ് ഫ്‌ളാറ്റിലെത്തിയത്. മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് സ്യൂട്ട് കേസിൽ കുത്തിക്കയറ്റിയ നിലയിൽ മൃതദേഹം കണ്ടത്. ഗൗരിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.