Kerala

മലപ്പുറം പോലീസിലെ കൂട്ട സ്ഥലംമാറ്റം: കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള നീക്കമെന്ന് പിഎംഎ സലാം

മലപ്പുറം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലം മാറ്റത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് എല്ലാവരെയും സ്ഥലം മാറ്റിയതെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം ആരോപിച്ചു. ഈ നടപടിയിലൂടെ തെറ്റായ സന്ദേശമാണ് സർക്കാർ നൽകുന്നത്.

മലപ്പുറത്തെ ജനങ്ങളും പോലീസും കൊള്ളാത്തവരാണെന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. ഇതാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. എന്നിട്ടും എഡിജിപിക്കെതിരെ നടപടിയില്ലെന്നും പിഎംഎ സലാം പറഞ്ഞു. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നാണ് സർക്കാർ നിലപാട്. മുഖ്യമന്ത്രി എന്തുകൊണ്ടാണ് എഡിജിപിയെ ഭയപ്പെടുന്നതെന്ന് എല്ലാവർക്കുമറിയാം

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ല. ആര്എസ്എസ് കൂടിക്കാഴ്ചയുടെ ഫലമാണ് തൃശ്ശൂർ ലോക്‌സഭാ റിസൽട്ടും മാസപ്പടി വിവാദം പിന്നോട്ടു പോയതും. സിപിഐ നേരത്തെയും മികച്ച നിലപാട് സ്വീകരിച്ച പാർട്ടിയാണ്. യുഡിഎഫിലേക്ക് വരണോ എന്നതൊക്കെ സിപിഐ തീരുമാനിക്കട്ടെയെന്നും സലാം പറഞ്ഞു.

Related Articles

Back to top button