Kerala
എന്റെ ഉത്തരവാദിത്തം അവസാനിച്ചു, മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കാര്യങ്ങൾ എത്തിച്ചു: പിവി അൻവർ
മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും എത്തിച്ചെന്ന് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും എഴുതി നൽകിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടക്കുമെന്നാണ് കരുതുന്നത്. പാർട്ടി സെക്രട്ടറിക്കും ഇതേ പരാതി നൽകുമെന്നും പിവി അൻവർ പറഞ്ഞു.
എഡിജിപി എംആർ അജിത് കുമാറിനെതിരായ വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി അൻവർ കൂടിക്കാഴ്ച നടത്തിയത്. ഒരു സഖാവ് എന്ന നിലയിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജൻസികളുമായി സഹകരിക്കുക എന്നതാണ് ഇനിയെന്നും അൻവർ പറഞ്ഞു
കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അജിത് കുമാറിനെ മാറ്റുക എന്റെ ഉത്തരവാദിത്തമല്ല. ആരെ മാറ്റണമെന്നത് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. പരാതി നോക്കിയതേ ഉള്ളൂ. ആര് മാറണമെന്ന് എനിക്ക് പറയാനാകില്ലെന്നും അൻവർ പറഞ്ഞു.