
രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങള്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് ശൈഖ് തമീം ബിന്‍ ഹമദ് അല്‍-താനി അംഗീകാരം നല്‍കി.ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീരുമാനം പ്രകാരം വിവിധ മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍, എന്നിവയുടെ ഔദ്യോഗിക അവധി ദിനങ്ങള്‍ ഇപ്രകാരമായിരിക്കും.
ഈദുല്‍ ഫിത്ര്‍(ചെറിയ പെരുന്നാള്‍) : ഈദുല്‍ ഫിത്തറിന്, റമദാന്‍ 28 മുതല്‍ ശവ്വാല്‍ നാല് വരെയായിരിക്കും അവധി.
ഈദുല്‍ അദ്ഹ(ബലി പെരുന്നാള്‍) : ഈദുല്‍ അദ്ഹയുടെ ഔദ്യോഗിക അവധി ദിനങ്ങള്‍ ദുല്‍ ഹിജ്ജ 9 മുതല്‍ ദുല്‍ ഹിജ്ജ 13 വരെയായിരിക്കും.
ഖത്തര്‍ ദേശീയ ദിനം : എല്ലാ വര്‍ഷവും ഡിസംബര്‍ 18 ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് പൊതു അവധിയായിരിക്കും.അതേസമയം, രണ്ട് ഔദ്യോഗിക അവധി ദിവസങ്ങള്‍ക്കിടയില്‍ ഒരു പ്രവൃത്തി ദിവസം ഉണ്ടെങ്കില്‍, അത് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടുത്തും.പൊതുഅവധി ദിവസങ്ങള്‍ക്കിടയില്‍ വാരാന്ത്യം വന്നാല്‍ അതും ഔദ്യോഗിക അവധി ദിവസങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും ഗസറ്റില്‍ പരാമര്‍ശിക്കുന്നു.