National

നിമിഷപ്രിയയുടെ മോചനം: പരസ്യപ്രതികരണം ഒഴിവാക്കി വിദേശകാര്യ മന്ത്രാലയം, അനാവശ്യ തർക്കങ്ങൾ പാടില്ല

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം ഒഴിവാക്കി വിദേശകാര്യ മന്ത്രാലയം. യെമനിൽ ഇത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അനാവശ്യ തർക്കങ്ങൾ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കും. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമം ഇന്നും തുടരും

ദയാധനം സ്വീകരിക്കുന്നതിൽ കൂടി അന്തിമ തീരുമാനത്തിൽ എത്തുകയാണ് അടുത്ത ഘട്ടം. അതേസമയം വിഷയത്തിൽ ഇടപെട്ടെന്ന് അവകാശപ്പെട്ട് കൂടുതൽ പേർ രംഗത്തുവന്നു. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായി രംഗത്തുവന്നു.

യെമനി പൗരൻ തലാൽ അബ്ദുമെഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ഇന്ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടി വെക്കാൻ ഇന്നലെയാണ് യെമനി കോടതി ഉത്തരവ് നൽകിയത്. ശിക്ഷ മാറ്റിവെച്ചെന്ന കാര്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!