Doha
ഡ്രോണ്‍ ഉപയോഗത്തിനുള്ള കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭുടെ അംഗീകാരം

ദോഹ: രാജ്യത്ത് ഏത് രീതിയിലാണ് ഡ്രോണ്‍ ഉപയോഗിക്കേണ്ടതെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന കരട് നിയമത്തിന് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കരടിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
ഡ്രോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണവും വ്യോമപാതയുടെ സുരക്ഷയും ഉറപ്പാക്കികൊണ്ടുള്ളതുമായ നിയമചട്ടക്കൂട് രൂപ്പപെടുത്താനാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയതിലൂടെ ഖത്തര്‍ സര്‍്ക്കാര്‍ ലക്ഷ്യമിടുന്നത്.