മിഥുനം: PART 16

മിഥുനം: PART 16

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

അവർ കോട്ടയത്തു എത്തുമ്പോഴേക്കും വൈകുന്നേരം ആയിരുന്നു. കാർ മുറ്റത്ത്‌ ചെന്നു നിന്നതും കണ്ടു അകത്തു നിന്നു ഇറങ്ങി വരുന്ന ഹർഷനെ.. അവൻ ചിരിയോടെ വന്നു അജുവിന്റെ കൂടെ മിഥുനെ എടുത്തിറക്കി അകത്തേക്ക് നടന്നു.. ബാഗുകൾ എടുത്തോണ്ട് പിന്നാലെ ദേവുവും മാളുവും അവരെ പിന്തുടർന്നു..

ഹാളിൽ എത്തിയപ്പോഴേക്കും രാധികയുടെ കൂടെ കൊച്ചുവർത്തമാനം പറഞ്ഞിരുന്ന ഹർഷന്റെ അമ്മ സേതുലക്ഷ്മി അവരെ നോക്കി പുഞ്ചിരിച്ചു.

“അമ്മ എപ്പോൾ വന്നു? ” മിഥുൻ ചോദിച്ചു.

“കുറച്ചു നേരമായി മോനേ. നിങ്ങൾ വൈകുന്നേരമേ വരുകയുള്ളൂ ന്ന് പറഞ്ഞതുകൊണ്ടാ ഈ നേരം നോക്കി ഇറങ്ങിയത്. “അവർ പറഞ്ഞു.. സേതുലക്ഷ്മിയമ്മ ദേവുവിനെ നോക്കി പുഞ്ചിരിച്ചു
“യാത്രയൊക്കെ സുഖമായിരുന്നു മോളെ? ”

“അതേ.. ശേഖരൻ അങ്കിൾ വന്നില്ലേ? ”

“വന്നിട്ടുണ്ട്. മാധവൻ സാറിന്റെ കൂടെ മുകളിൽ ഉണ്ട്. ”

“എന്നാ നിങ്ങൾ പോയി ഫ്രഷ് ആയി വാ.. ഞാൻ അതുവരെ എന്റെ കൂട്ടുകാരിയോട് ഒന്ന് കത്തിവെക്കട്ടെ “രാധിക പറഞ്ഞു.

“ഓഹ് കൂട്ടുകാരിയെ കിട്ടിക്കഴിഞ്ഞാൽ അമ്മക്ക് ഞങ്ങളെ ഒന്നും വേണ്ടല്ലോ “മാളു ചുണ്ടുകോട്ടി മുറിയിലേക്ക് നടന്നു.. പിന്നാലെ ഓരോരുത്തരായി പോയി ..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“അപ്പൊ നിങ്ങൾ നാളെ രാവിലെ ആശ്രമത്തിലേക്ക് പോകുമല്ലേ? ” ശേഖരൻ ആണ്.

“അതേ. എന്നിട്ട് ദേവുവിനെയും മിഥുനെയും അവിടെയാക്കി തിരിച്ചു പോരും ” രാധിക പറഞ്ഞു.

“എത്ര നാളത്തെ ചികിത്സ ഉണ്ടെന്നാ സ്വാമി പറഞ്ഞത്? ”

” അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല.. പക്ഷെ എന്റെ കുട്ടി ഉടനെ എഴുന്നേറ്റ് നടക്കും എനിക്കുറപ്പുണ്ട് ”

“ഹാ കാന്താരി ഇവിടെ ഉണ്ടായിരുന്നോ? ” ശേഖരൻ മാളുവിനെ കണ്ടതും പറഞ്ഞു.

“ആ അല്ലെങ്കിൽ ഇപ്പൊ ആർക്കും എന്നെ ഒരു മൈൻഡ് ഇല്ല. എല്ലാവർക്കും ഏട്ടത്തിയെ മതി. “മാളു പറയുന്നത്കേട്ട് ദേവു വാ പൊളിച്ചു.

“എടീ കുശുമ്പത്തി.. ” ശേഖരൻ പൊട്ടിച്ചിരിച്ചു..

“എന്നാ ഒരു കാര്യം ചെയ്യാം മാധവാ ഇവളെയങ്ങു കെട്ടിച്ചുവിടാം. അപ്പൊ അവിടെ എല്ലാവരും ഇവളെ കാര്യമായിട്ട് ശ്രെധിച്ചോളും. ”

“ആഹ് നല്ല ഐഡിയ അങ്കിൾ.. പിന്നെ ഇവളുടെ ചവിട്ടും കുത്തുമൊന്നും ഞാൻ കൊള്ളണ്ടല്ലോ. പക്ഷെ ഇവൾക്ക് വേണ്ടി ചെറുക്കനെ തപ്പി നമ്മൾ മടുക്കുന്ന ലക്ഷണമാണ് കാണുന്നത് “അജു പറഞ്ഞതും മാളു അവനെ നോക്കി കോക്രി കാണിച്ചു.

“അതെന്താടാ അജൂ നീ അങ്ങനെ പറഞ്ഞേ?”മാധവൻ ആണ്..

“അതായത് അങ്കിൾ.. കുറേ ചെറുക്കന്മാര് വന്നു പ്രൊപ്പോസ് ചെയ്തിട്ടും ഈ മൂരാച്ചി അവരെയൊക്കെ ഓടിച്ചു വിടുവാണ്. ഇവളൊരു പുരുഷവിരോധി ആണോന്നു എനിക്ക് സംശയം ഇല്ലാതില്ല ”

“എന്താടി മോളെ ഞങ്ങൾ അറിയാതെ നിനക്ക് വല്ല തേപ്പും കിട്ടിയോ? “ശേഖരൻ ആണ്.

“അയ്യേ അതൊന്നും അല്ല.. എന്റെ സങ്കല്പത്തിലുള്ള പോലെയുള്ള ഒരുത്തനും വന്നിട്ടില്ല ഇതുവരെ അതാ ”

“ഡീ എന്താ നിന്റെ സങ്കല്പം? “മിഥുൻ ചോദിച്ചു.

ഒന്ന് ആലോചിച്ചതിനു ശേഷം മാളു പറഞ്ഞു തുടങ്ങി.
“എനിക്കൊരു ഇരുനിറമുള്ള ചെറുക്കനെ മതി. വെളുത്ത ചെക്കൻ വേണ്ടാ. പിന്നെ കട്ടിപുരികം വേണം പിരിച്ചുവച്ച മീശയും വേണം. മുണ്ടൊക്കെ ഉടുത്തു മീശ പിരിച്ചു നടന്നു വരുമ്പോ തന്നെ ഒരു ആനച്ചന്തം ഒക്കെ വേണം.. കയ്യിൽ ഒരു ഇടിവളയും തെളിഞ്ഞു നിൽക്കുന്ന ഞരമ്പുകളും കൂടെ ഉണ്ടേൽ ഡബിൾ ഓക്കേ “മാളു ഉത്സാഹത്തോടെ പറഞ്ഞു നിർത്തി.

അവൾ പറഞ്ഞു നിർത്തിയതും അജു ഇരുന്നിടത്തു നിന്നു ചാടിയെഴുന്നേറ്റു. അത് കണ്ടതും എല്ലാവരും അന്തം വിട്ടു അവനെ നോക്കി.
“എന്താടാ അജൂ? “മിഥുൻ ചോദിച്ചു.

“തടയരുത് എന്നെ “കയ്യുയർത്തി തടഞ്ഞുകൊണ്ട് അവൻ നേരെ ഹർഷന്റെ മുന്നിൽ പോയി നിന്നു അവനെ ആകമാനം ഒന്നുഴിഞ്ഞു നോക്കി. എന്നിട്ട് അവന്റെ മീശ പിരിച്ചുവെച്ചു.

“അങ്കിൾമാരെ ചെക്കനെ തപ്പി അധികം ഓടേണ്ട. ദേ ആളിവിടെ തന്നെ ഉണ്ട്. ”
അവൻ ഹർഷനെ മുന്നോട്ട് നിർത്തി അവന്റെ പുരികവും പിരിച്ച മീശയും കയ്യിലെ ഇടിവളയും തെളിഞ്ഞു നിന്ന ഞരമ്പുകളും കാണിച്ചുകൊടുത്തു.

എല്ലാവരും തല ചെരിച്ചു മാളുവിനെ നോക്കി. അവൾ നല്ലോണം ഒന്ന് ചിരിച്ചുകൊടുത്തു.

“ഇഹ് ഒരു കൈയബദ്ധം 😁.”

“മോളെ മാളൂ ചമ്മാതെ ഉള്ളതുമുഴുവൻ ഇങ്ങു പറഞ്ഞോ “അജു ഷർട്ടിന്റെ കൈ മുകളിലേക്ക് കയറ്റിവെച്ചുകൊണ്ട് പറഞ്ഞു.

“അത് പിന്നെ എപ്പോഴോ എനിക്കീ പുള്ളിനെ വല്യ ഇഷ്ടായി. നാണംകെട്ടു ഞാൻ പിന്നാലെ നടന്നു പറഞ്ഞിട്ടും ഇങ്ങേരെന്നെ മൈൻഡ് ചെയ്യുന്നില്ല. അച്ഛാ എനിക്കിയാളെ കെട്ടിച്ചു തരുവോ? “മാളു മാധവനോട് ചോദിച്ചു. അയാൾ പൊട്ടിചിരിച്ചുകൊണ്ട് ശേഖരനെ നോക്കി .

“എനിക്ക് നൂറ് ശതമാനം സമ്മതം ഈ കാന്താരിയെ മകളായി വീട്ടിലേക്ക് കൂട്ടാൻ. ”

ശേഖരൻ പറഞ്ഞു സേതുലക്ഷ്മിയുടെയും രാധികയുടെയും മുഖത്തെ സന്തോഷത്തിൽ നിന്നു തന്നെ വ്യകതമായി അവരും ഇത് ആഗ്രഹിച്ചിരുന്നു എന്ന്.

ദേവു ചെന്നു മാളുവിന്റെ കവിളിൽ പിടിച്ചു വലിച്ചു സ്നേഹം പ്രകടിപ്പിച്ചു. അജുവും അവളെ ചുറ്റിപിടിച്ചു. പക്ഷെ ഹർഷൻ മാത്രം മിഥുന്റെ മുഖത്തേക്ക് നോക്കി.. മിഥുൻ പെട്ടന്ന് ഹർഷന്റെ കൈപിടിച്ചു

“ഡാ നിനക്കെന്റെ പെങ്ങളെ ഇഷ്ടമല്ലേ? ”

“ഡാ അത് ചങ്കിന്റെ പെങ്ങൾ നമുക്കും സ്വന്തം പെങ്ങളാണ് ന്ന് ഞാൻ തന്നെ പറഞ്ഞിട്ട് ഇപ്പൊ “ഹർഷൻ മുഖം കുനിച്ചു.

“എടാ പൊട്ടൻ ചങ്കരാ മാളൂന് നിന്നെ ഒരുപാട് ഇഷ്ടമാ.. നിന്നോട് പറയുന്നതിലും മുൻപ് അവൾ എന്റെയടുത്തു നിന്നു അനുവാദം വാങ്ങിച്ചിരുന്നു. പക്ഷെ എനിക്ക് വിഷമം ആകുമെന്ന് കരുതി ഓരോ തവണയും നീയവളെ പിന്തിരിപ്പിക്കാൻ ശ്രെമിച്ചു.. ഇനിയെങ്കിലും സമ്മതിക്കടാ ഇവിടെ എല്ലാവർക്കും സമ്മതമാ. ”
ഹർഷൻ പെട്ടന്ന് കുനിഞ്ഞു മിഥുനെ കെട്ടിപിടിച്ചു അവന്റെ തോളിൽ ഒരു കടി കൊടുത്തു.

“എനിക്ക് സമ്മതമാ “മീശ പിരിച്ചു മാളുവിനെ നോക്കി അവൻ പറഞ്ഞു. മാളു നാണംകൊണ്ട് തല താഴ്ത്തി നിന്നു.

“എന്റെ പൊന്നോ ഈ കുരിപ്പിന് നാണവും വരുമോ ”
അജു അത്ഭുതത്തോടെ ചോദിച്ചു. മാളു അവന്റെ കാലിൽ ചവുട്ടിയിട്ടു പുറത്തേക്ക് ഓടി.. അജു ഹർഷനെയും ഉന്തിത്തള്ളി പുറത്തേക്ക് വിട്ടു. ഊഞ്ഞാലിൽ ഇരുന്നു കിതക്കുകയായിരുന്നു മാളു. അവൾക്ക് മുൻപില്ലാത്ത ഒരു നാണം തന്നെ വന്നു മൂടുന്നതായി അവൾ അറിഞ്ഞു.. പിന്നിൽ പാദപതനം കേട്ടതും അവൾ തല തിരിച്ചു നോക്കി. ഹർഷൻ വന്നു മാളുവിന്റെ അരികിലായി ഇരുന്നു..

മാളു തലയുയർത്തി നോക്കിയതും കണ്ടു തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന ഹർഷനെ. ഇതുവരെ കാണാത്ത ഒരു ഭാവം അവന്റെ കണ്ണുകളിൽ കണ്ടതും മാളുവിന്റെ കവിളിൽ ചുവപ്പുരാശി പടർന്നു.

“കൂടെ പോരുന്നോ മിസ്സ്‌ മൈഥിലി മാധവ് മിസ്സിസ് മൈഥിലി ഹർഷൻ ആയിട്ട്?”

“അവളുടെ കാതിൽ അവൻ പതിയെ ചോദിച്ചു. അവന്റെ നിശ്വാസം കാതോരം തട്ടിയതും അവളൊന്നു പുളഞ്ഞു.
മ്മ് അവളൊന്നു മൂളി. ഹർഷൻ പതിയെ അവളുടെ കാതിലൊന്നു മുത്തി. മാളു കണ്ണുകൾ ഇറുക്കിയടച്ചു.. ഹർഷൻ ഒരു ചിരിയോടെ അവളെ നോക്കിയിരുന്നു.

“ഈ കാന്താരിക്ക് നാണം ഒക്കെ വരുമല്ലേ? എന്തായാലും നല്ല ചേലുണ്ട് ”

“ഒന്ന് പോയേ അവിടുന്നു ”

അപ്പോഴേക്കും എല്ലാവരും കൂടെ പുറത്തേക് വന്നു. … മാളുവിന്റെ പഠിത്തം കഴിഞ്ഞു മതി കല്യാണമെന്നു മുതിർന്നവർ എല്ലാവരും കൂടി തീരുമാനിച്ചു. ഹർഷനും മാളുവിനും അത് ഓക്കേ ആയിരുന്നു . അല്പസമയത്തിനു ശേഷം അവർ യാത്ര പറഞ്ഞിറങ്ങി. ആരും കാണാതെ മാളു ഹർഷനൊരു ഫ്ലയിങ് കിസ്സ് കൊടുത്തു. അവനത് കൈകൊണ്ട് പിടിച്ചെടുത്തു തന്റെ നെഞ്ചിലേക്ക് ചേർത്തുവെച്ചു. മാളു ആകെ പൂത്തുലഞ്ഞു നിന്നു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“നാളെ ഉണ്ണി പോകുന്നതോർത്തു എനിക്കൊരു സമാധാനവുമില്ല മാധവേട്ടാ.. നമുക്ക് തോന്നുമ്പോഴൊന്നും അവനെ കാണാൻ പറ്റില്ലല്ലോ. ഈ ഒരവസ്ഥയിൽ അവൻ തനിച്ച് ” രാധിക മാധവനോട് പറഞ്ഞു .

“അവൻ തനിച്ചല്ലല്ലോ ദേവു ഇല്ലേ കൂടെ? നമ്മളെക്കാൾ നന്നായ് അവളവനെ നോക്കിക്കോളും ”

“എന്നാലും…. ”

“ഒരെന്നാലും ഇല്ലാ.. അവിടെ ഒരാളെ നിൽക്കാൻ പാടുള്ളൂ. താൻ നാളെ അവരെ സന്തോഷായിട്ട് യാത്രയാക്കണം. ഇനിയവൻ ഈ വീടിന്റെ പടികൾ ഓടിക്കയറി വന്നു അവൻ നമ്മളെ കാണും. എനിക്കുറപ്പാ ”

രാധിക ഒരു നിമിഷം കണ്ണുകളടച്ചു തന്റെ മകനും അവന്റെ പെണ്ണിനും വേണ്ടി പ്രാർത്ഥിച്ചു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ലാപ്പിൽ അജുവുമായി ഒരു കൊറിയൻ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് മാളുവിന്റെ ഫോൺ വൈബ്രേറ്റ് ചെയ്തത്. ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും മാളുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.

“എന്റെ കൂട്ടുകാരിയാ ഞാനിപ്പോ വരാം. ” മാളു ഫോണും കൊണ്ട് പുറത്തേക്കോടി ബാല്കണിയിൽ പോയി നിന്നു.

“എന്താ ഹർഷേട്ടാ? ”

“ന്ത്‌ ”

“എന്താ വിളിച്ചത് ന്ന്? ”

“വെറുതെ നിന്റെ ശബ്ദം കേൾക്കാൻ തോന്നി ”

മാളു ചിരിച്ചു.
“എന്തേ നീ ചിരിക്കുന്നത്? ”

“അല്ല ഇഷ്ടം പറഞ്ഞു ഞാൻ പുറകെ വന്നപ്പോഴൊക്കെ എന്നെ ഇടിച്ചുകൂട്ടി കായലിൽ താഴ്ത്തും, ന്ന് പറഞ്ഞിരുന്ന ആളുടെ ചേഞ്ച്‌ ഓർത്തു ചിരിച്ചുപോയതാ. ”

“സത്യത്തിൽ അന്നൊക്കെ എനിക്ക് ചെറിയ ഇഷ്ടം ഉണ്ടാരുന്നു നിന്നോട്. പക്ഷെ മിഥു അതെങ്ങനെ എടുക്കും ന്ന് വെച്ചിട്ടാ . നിന്നെക്കാൾ വലുത് എനിക്കെന്റെ ബെസ്റ്റ് ഫ്രണ്ട് തന്നെയാ. പിന്നെ ഒരിക്കൽ അവനോട് ചങ്കിന്റെ പെങ്ങള് നമ്മടേം പെങ്ങള് തന്നെയാണ് ന്ന് പറഞ്ഞു നടന്നിട്ട് അവനോട് തന്നെ നിന്റെ അനിയത്തിയെ എനിക്കിഷ്ടമാണെന്നു ഞാൻ പറയുന്നത് എങ്ങനെയാ? ”

“ഹാ അതൊക്കെ വിട്. ഇപ്പൊ എല്ലാം സെറ്റായല്ലോ. ഇനി എന്നോട് പറ ”

“എന്ത്? ”

“ഐ ലവ് യൂ ന്ന് ”

“മാളൂട്ടാ ഐ ലവ് യൂ. ”

“ബട്ട്‌ i ഹേറ്റ് യൂ ”

“ഏഹ്? ”

“ഇത് ഞാൻ ഐ ലവ് യൂ പറഞ്ഞു വന്നപ്പോഴൊക്കെ എന്നെ ആട്ടി ഓടിച്ചതിന്. പക അത് വീട്ടാനുള്ളതാണ് മോനേ ദിനേശാ ”

“ഹോ വട്ട് കേസ് തന്നെ.. നീ നാളെ വയനാടിന് പോകുന്നുണ്ടോ? ”

” ഇവിടുന്നു എല്ലാവരും ഉണ്ട്. ഹർഷേട്ടൻ വരുമോ? ”

“മിഥു വരാൻ പറഞ്ഞിട്ടുണ്ട്. രാവിലെ വേറെ എമർജൻസി ഒന്നും ഇല്ലെങ്കിൽ വരും, ”

“വരണം. പിന്നേ മുണ്ട് ഉടുത്തിട്ട് വരണേ പ്ലീസ് ”

“എന്തിനാ? ”

“മുണ്ട് ഉടുത്തു കാണാൻ ഒരു കൊതി. അല്ലേലും ഈ മുണ്ടുടുത്ത ചെക്കന്മാരെ കാണാൻ ഒരു പ്രേത്യേക മൊഞ്ചാ ”

“മതി മതി.. മോള് പോയികിടന്നു ഉറങ്ങിയാട്ടെ. നാളെ രാവിലെ എണീക്കണ്ടതല്ലേ? ഗുഡ് നൈറ്റ്‌ ”

“അല്ല അപ്പൊ ഒന്നും തരുന്നില്ലേ? ”

“ഇപ്പൊ തല്ക്കാലം ഒന്നുമില്ല ഗുഡ് നൈറ്റ്‌ ”

“ഹും അൺറൊമാന്റിക് മൂരാച്ചി”മാളു പിറുപിറുത്തുകൊണ്ട് മുറിയിലേക്ക് തിരിഞ്ഞു. ഹർഷൻ ഒരു കള്ളച്ചിരിയോടെ മാളുവിന്റെ ഫോട്ടോയിൽ നോക്കി ഒരുകണ്ണിറുക്കി.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രാത്രി മിഥുനുള്ള ഗുളിക കൊടുത്തതിനു ശേഷം ദേവു മിഥുന്റെ ഡ്രെസ്സുകളും അത്യാവശ്യം വേണ്ട സാധനങ്ങളും ഒരു ബാഗിലാക്കാൻ തുടങ്ങി .
.”ദേവികാ, കുറച്ചു ബുക്സ് കൂടി എടുത്തു വെക്കണം. ”

“ദാ ആ ചെറിയ ബാഗിൽ നിറയെ പുസ്തകങ്ങൾ വെച്ചിട്ടുണ്ട്. കൂടെ കുറച്ചു വെള്ളപേപ്പറുകളും പേനയും. “ദേവു ടേബിളിന്റെ അരികിലെ ചെയറിൽ വെച്ചിരുന്ന ചെറിയ ബാഗ് ചൂണ്ടിക്കാട്ടി.

“നിന്റെ ബുക്സ് ഒക്കെയോ? രണ്ട് മൂന്നു മാസങ്ങൾ കഴിഞ്ഞാൽ യൂണിവേഴ്സിറ്റി എക്സാം അല്ലേ? ”

“എന്റെ ഡ്രസ്സിനൊപ്പം എടുത്തു വെച്ചിട്ടുണ്ട്.. പരീക്ഷ ആകുന്നതിനു മുൻപ് തന്നെ നമ്മൾ ഇങ്ങു തിരിച്ചു വരും എനിക്കുറപ്പാ. ”

ദേവു ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞു.. മിഥുൻ ഒന്ന് പുഞ്ചിരിച്ചു.

“അല്ല ഈ രുദ്രാക്ഷമാല എവിടുന്നാ? “മിഥുൻ രാവിലെ ദേവിക തന്റെ കഴുത്തിൽ ഇട്ടുതന്ന മാല കയ്യിലെടുത്തുകൊണ്ട് ചോദിച്ചു.

“ഇത് ഞാനിന്നു പോയ ക്ഷേത്രത്തിലെ പൂജാരി തന്നതാ. അച്ഛന്റെ സുഹൃത്ത് ആണ് അദ്ദേഹം. കഴിഞ്ഞ തവണ പോയപ്പോൾ ഞാൻ അച്ഛന് വേണ്ടി ഒരെണ്ണം ചോദിച്ചു വെച്ചിരുന്നതാ. അദ്ദേഹം ഇടക്ക് കൈലാസയാത്രക്ക് ഒക്കെ പോകാറുണ്ട്. അവിടെ എവിടെ നിന്നോ കൊണ്ടുവന്നതാണ്.. എനിക്കിത് കൊടുക്കാൻ വേറെയാരാ അതുകൊണ്ട് പൂജിച്ചു വാങ്ങി. ഈ മാല കഴുത്തിൽ നിന്ന് ഊരരുത് ട്ടോ . രുദ്രാക്ഷം ധരിക്കുന്നതേ പുണ്യമാണ് . ”

മിഥുൻ ഒന്നും മിണ്ടിയില്ല. അവൻ ഫോണിൽ ഗൂഗിൾ എടുത്ത് രുദ്രാക്ഷത്തെപ്പറ്റി വായിക്കാൻ തുടങ്ങി.

അതുകഴിഞ്ഞു മിഥുൻ നോക്കുമ്പോഴേക്കും ദേവു നിലത്തുവിരിച്ച പായിൽ കിടന്നു ഉറങ്ങിയിരുന്നു. മിഥുൻ കുറച്ചു സമയത്തേക്ക് അവളെ നോക്കിയിരുന്നു. അവളുടെ കണ്ണുകളിൽ എന്നോടുള്ള സ്നേഹം വ്യക്തമാണ്. പക്ഷെ വിഷ്ണു പറഞ്ഞ ഗന്ധർവ്വൻ….. മിഥുൻ ആകെ ആശയക്കുഴപ്പത്തിൽ ആയി. ഒടുവിൽ അവൻ ഫോണെടുത്തു നിഹാ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് ഇന്നത്തെ സംഭവങ്ങൾ കുറിച്ചുകൊണ്ട് ഒരു മെസ്സേജ് ചെയ്തു . ശേഷം ഫോൺ ഓഫ്‌ ചെയ്തിട്ട് ഉറങ്ങാനായി കണ്ണടച്ചു.

..തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഥുനം: ഭാഗം 1

മിഥുനം: ഭാഗം 2

മിഥുനം: ഭാഗം 3

മിഥുനം: ഭാഗം 4

മിഥുനം: ഭാഗം 5

മിഥുനം: ഭാഗം 6

മിഥുനം: ഭാഗം 7

മിഥുനം: ഭാഗം 8

മിഥുനം: ഭാഗം 9

മിഥുനം: ഭാഗം 10

മിഥുനം: ഭാഗം 11

മിഥുനം: ഭാഗം 12

മിഥുനം: ഭാഗം 13

മിഥുനം: ഭാഗം 14

മിഥുനം: ഭാഗം 15

Share this story