Kerala

വ്യക്തിവൈരാഗ്യം; മലപ്പുറം തിരൂരിൽ എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

മലപ്പുറം തിരൂർ മംഗലത്ത് എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ് വെട്ടേറ്റത്. പരുക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.

കോതപ്പറമ്പ് ബീച്ച് പരിസരത്തായിരുന്നു ആക്രമണം നടക്കുമ്പോൾ അഷ്‌കർ. ഈ സമയത്ത് ഓട്ടോറിക്ഷയിലും ബൈക്കിലുമായി ആയുധങ്ങളുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. തലയ്ക്കും കാലിനും കൈക്കുമാണ് പരിക്കേറ്റത്.

അക്രമത്തിന് പിന്നിൽ രാഷ്ട്രീയമല്ലെന്നാണ് സൂചന. അയൽവാസികൾ തമ്മിലുള്ള വഴിത്തർക്കവും കുടുംബ പ്രശ്നവുമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അക്രമിച്ച ആളുകളെ കുറിച്ച് പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർ ഒരേ കുടുംബത്തിൽ പെട്ട ആളുകളാണ്.

 

Related Articles

Back to top button
error: Content is protected !!