National
ബീഹാറിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് വെടിവെച്ചു കൊന്നു

ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാൽ ഖെംകയെ വെടിവെച്ചു കൊന്ന കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കൊലപാതകിക്ക് ആയുധം നൽകി സഹായിച്ച പ്രതിയെ പിടികൂടാനുള്ള പോലീസിന്റെ ശ്രമത്തിനിടെയാണ് ഏറ്റുമുട്ടൽ നടന്നതും പ്രതി രാജ കൊല്ലപ്പെട്ടതും
ഇന്ന് രാവിലെയാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതി വെടിയേറ്റ് മരിച്ച വിവരം പോലീസ് അറിയിക്കുന്നത്. പട്ന നഗരത്തിലെ മാൽ സലാമി എന്ന പ്രദേശത്ത് വെച്ചാണ് പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്.
ഖെംകയെ വെടിവെച്ചു കൊന്ന ഉമേഷുമായി രാജക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവ പോലീസ് കണ്ടെടുത്തു. ജൂലൈ 4നാണ് ഖെംക കൊല്ലപ്പെട്ടത്.