യുഎഇയുടെ വികസനം ടോപ്പ് ത്വരിതഗതിയിലാക്കാന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
അല്‍ ഐന്‍: രാജ്യത്തിന്റെ വികസനത്തെ കൂടുതല്‍ വേഗത്തിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ കുതിപ്പ് പരമാവധി വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഇരു നേതാക്കളും അല്‍ ഐനിലെ ഖസര്‍ അല്‍ റൗദയില്‍ ചര്‍ച്ച നടത്തിയത്.
രാജ്യത്തിന്റെ വികസന അജണ്ടയും ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള തന്ത്രങ്ങളും ഇരുവരും പരിശോധിച്ചു. അല്‍ ഐനിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്‌പെഷല്‍ അഫയേഴ്‌സ് ഉപ ചെയര്‍മാന്‍ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും ദുബൈ എയര്‍പോര്‍ട്ടിന്റെയും എമിറേറ്റ്‌സ് ഗ്രൂപ്പിന്റെയും ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. അല്‍ ഐനില്‍ എത്തിയ നേതാക്കളെ വൈസ് പ്രസിഡന്റും ഉപപ്രധാമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സയിദ് അ്ല്‍ നഹ്‌യാന്റെ നേതൃത്വത്തിലായിരുന്നു സ്വീകരിച്ചത്.