രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വസതിയിൽ തുടരുന്നു; പാലക്കാടേക്ക് പോകുന്നതിൽ അനിശ്ചിതത്വം

ലൈംഗിക പീഡനാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വസതിയിൽ തുടരുകയാണ്. രാഹുൽ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. പാലക്കാടേക്ക് പോകുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതോടെ കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും പിന്തുണ ലഭിക്കുമോ എന്നും ഉറപ്പില്ല
മണ്ഡലത്തിൽ എത്തിയാൽ എംഎൽഎയെ തടയുമെന്ന് ബിജെപിയും സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് രാഹുൽ പാലക്കാടേക്ക് പോകരുതെന്നാണ് രാഹുൽ അനുകൂലികൾ പറയുന്നത്. രാഹുൽ മണ്ഡലത്തിൽ എത്തിയാൽ സംരക്ഷിക്കണോയെന്ന കാര്യം കെപിസിസി തീരുമാനിക്കുമെന്നും നിലവിൽ രാഹുൽ കോൺഗ്രസുകാരൻ അല്ലല്ലോയെന്നുമാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പ്രതികരിച്ചത്
അതേസമയം രാഹുൽ വിഷയവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ തർക്കം ഒഴിവാക്കണമെന്ന് കോൺഗ്രസ് നിർദേശിച്ചു. കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും നേതൃത്വം നിർദേശം നൽകി.