പാർലമെന്റിൽ തന്നെ ദിവസങ്ങളായി സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി

പാർലമെന്റിൽ തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദിവസങ്ങലായി തനിക്ക് സംസാരിക്കാൻ അനുമതി നൽകുന്നില്ല. പ്രതിപക്ഷ നേതാവ് എഴുന്നേറ്റാൽ സംസാരിക്കാൻ അനുവദിക്കുന്നതാണ് സഭാ ചട്ടമെന്നും രാഹുൽ ഗാന്ധി ഓർമിപ്പിച്ചു.
എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. സ്പീക്കറോട് സംസാരിക്കണമെന്ന് അഭ്യർഥിച്ചു. എന്നാൽ അനുമതി ലഭിച്ചില്ല. എന്നെക്കുറിച്ച് അടിസ്ഥാനരഹിതമായ എന്തോ പറഞ്ഞു. സഭ പിരിച്ചുവിട്ടു. ഞാൻ എഴുന്നേൽക്കുമ്പോൾ സംസാരിക്കാൻ അനുവദിക്കുന്നില്ല.
ഏഴെട്ട് ദിവസമായി ഇതാണ് അവസ്ഥ. ഇതൊരു പുതിയ തന്ത്രമാണ്. പ്രതിപക്ഷത്തിന് ഇവിടെ ഇടമില്ല. അന്ന് പ്രധാനമന്ത്രി കുംഭമേളയെ കുറിച്ച് സംസാരിച്ചു. എനിക്കും ചിലത് പറയാനുണ്ടായിരുന്നു. തൊഴിലില്ലായ്മയെ കുറിച്ചും പറയാനുണ്ടായിരുന്നു. എന്നാൽ അനുവദിച്ചില്ല. സ്പീക്കറുടെ സമീപനം എന്താണെന്ന് മനസിലാകുന്നില്ലെന്നും രാഹുൽ പറഞ്ഞു