Kerala
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തേക്കും; എംഎൽഎ സ്ഥാനം രാജിവെച്ചേക്കില്ല

ലൈംഗിക ചൂഷണ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കോൺഗ്രസ് നടപടികളിൽ തീരുമാനം ഇന്നുണ്ടാകും. എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം സസ്‌പെൻഷനാണ് സജീവമായി പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ രാവിലെ അന്തിമ തീരുമാനമെടുക്കും.
എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്. ഇതോടെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജിക്ക് സമ്മർദമുയർത്തിയ നേതാക്കളും നിലപാടിൽ മയം വരുത്തിയിട്ടുണ്ട്
രാഹുലിനെ സസ്‌പെൻഡ് ചെയ്ത് വിവാദങ്ങളെ കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കും. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജിക്കൊപ്പം സസ്‌പെൻഷൻ കൂടിയാകുമ്പോൾ എതിരാളികളുടെ ആരോപണങ്ങളെ നേരിടാനാകുമെന്നാണ് പാർട്ടി കരുതുന്നത്.