National

തമിഴ്‌നാട് സർക്കാരിന് ആശ്വാസം; ഗവർണർക്ക് സംസ്ഥാന കാര്യങ്ങളിൽ മേധാവിത്വം പാടില്ലെന്ന് സുപ്രീം കോടതി

ചെന്നൈ: സംസ്ഥാനത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ ഗവർണർക്ക് മേധാവിത്വം സ്ഥാപിക്കാൻ സാധിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകുന്നത് വൈകിപ്പിച്ച ഗവർണർ ആർ.എൻ. രവിക്കെതിരെ നൽകിയ ഹർജിയിലാണ് തമിഴ്നാട് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ ഭരണപരമായ തീരുമാനങ്ങളിൽ ഗവർണർക്ക് ഇടപെടാൻ പരിമിതികളുണ്ടെന്നും ഗവർണറുടെ അധികാരം ഭരണഘടനാനുസൃതമായിരിക്കണമെന്നും സർക്കാർ കോടതിയിൽ വാദിച്ചു.
ഈ വിഷയത്തിൽ തമിഴ്നാട് സർക്കാരിന് അനുകൂലമായ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചിട്ടുള്ളത്. ബില്ലുകളിൽ അനിശ്ചിതമായി തീരുമാനം എടുക്കാതെ പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

 

ഗവർണർക്ക് വീറ്റോ അധികാരമില്ലെന്നും, ബില്ലുകൾ തിരികെ അയക്കുകയോ രാഷ്ട്രപതിക്ക് അയക്കുകയോ ചെയ്യുന്നതിൽ സമയപരിധി പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഈ വിഷയത്തിൽ ഗവർണർ സ്വീകരിച്ച നിലപാടുകൾ ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

കേരളം ഉൾപ്പെടെ മറ്റ് ചില സംസ്ഥാനങ്ങളും ഗവർണർമാർക്കെതിരായ സമാനമായ ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തമിഴ്‌നാടിന് അനുകൂലമായ വിധി വന്നതോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾക്ക് ഇത് ഏറെ ആശ്വാസകരമായിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!