Kerala
രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ 30 ലക്ഷം തട്ടി; ചേർത്തല സ്വദേശി അറസ്റ്റിൽ

രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളി യുവാവ് അറസ്റ്റിൽ. ചേർത്തല പട്ടണക്കാട് സ്വദേശി പത്മാലയം വീട്ടിൽ കിരൺ ബാബുവാണ് അറസ്റ്റിലായത്. രാജസ്ഥാൻ പോലീസാണ് ഇയാളെ പിടികൂടിയത്
രാജസ്ഥാൻ സ്വദേശിയായ വിരമിച്ച അധ്യാപകനെ ഡിജിറ്റൽ അറസ്റ്റ് വഴി കബളിപ്പിച്ച് 30 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഇയാൽക്കെതിരായ കേസ്. തട്ടിപ്പിനിരയായ ആൾ രാജസ്ഥാൻ പോലീസിൽ പരാതി നൽകുകയായിരുന്നു.
ബാങ്ക് ഓഫ് ബറോഡ കോട്ടയം ശാഖയിൽ തുടങ്ങിയ അക്കൗണ്ട് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കിരൺ ബാബുവിനെ കോടതിയിൽ ഹാജരാക്കിയ ശേഷം രാജസ്ഥാനിലേക്ക് കൊണ്ടുപോയി