National
ഗോവയിലെ ലൈരായ് ദേവി ക്ഷേത്രത്തിൽ സത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു

ഗോവയിലെ ഷിർഗാവോയിൽ ദേവി ക്ഷേത്രത്തിലെ ശ്രീ ലൈരായ് സത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു. അമ്പലതിധികം പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ഗോവ മെഡിക്കൽ കോളേജിലും നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ചയാണ് സത്ര ആരംഭിച്ചത്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ആയിരക്കണക്കിന് ഭക്തർ തീക്കനലുകൾക്ക് മുകളിലൂടെ നഗ്നപാദരായി നടക്കുന്നതാണ് സത്രയുടെ പ്രധാന ചടങ്ങ്. ഇന്ന് പുലർച്ചെയോടെ ക്ഷേത്രത്തിൽ വലിയ തിരക്ക് അനുഭവപ്പെടുകയും പിന്നാലെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് ഏഴ് പേർ മരിക്കുകയായിരുന്നു
നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു.