Wednesday, 11 November 2026 About Us · Contact Us

സി ആര്‍ 7 ആരാധകാരെ അടങ്ങു…; റൊണാള്‍ഡോയേക്കാള്‍ മികച്ചത് മെസ്സി തന്നെയാണ്….പറഞ്ഞത് ആരാണെന്നല്ലേ….?

വാഷിംഗ്ടണ്‍: മെസ്സിയോ ക്രിസ്റ്റിയാനോ റൊണാള്‍ഡയോ…? ആരാണ് ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്ന ചോദ്യം ലോകത്തെ ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചോദിക്കുന്ന ചോദ്യമാണ്. ഉത്തരം വ്യത്യസ്തമായിരിക്കും. അതിന്റെ പേരില്‍ സ്‌കൂളുകളിലും കവലകളിലും ഇപ്പോഴും കലങ്ങള്‍ നടക്കുകയാണ്. ഈ ചോദ്യം സ്‌പോര്‍ട്‌സ്മാന്മോരോടും പ്രമുഖരോടും ചോദിക്കുമ്പോള്‍ ഡിപ്ലോമാറ്റിക് ആയുള്ള മറുപടിയാണ് പറയാറ്. ഒരു ഫാന്‍സിനെയും വിഷമിപ്പിക്കാതെ കൃത്യമായ ഒരു ഉത്തരം പറയാതെ ഒഴിഞ്ഞുമാറലാണ് ഉണ്ടാകാറ്. ഈ വാദപ്രതിവാദങ്ങള്‍ ഒരിക്കലും അവസാനിക്കാതെ നീണ്ടു പോവുകയാണ്. രണ്ടു ഇതിഹാസങ്ങളാണ് ഈ സിംഹാസനത്തിനു വേണ്ടി ഇപ്പോഴും പോരടിച്ചു കൊണ്ടിരിക്കിന്നത്. ഒരാള്‍ അര്‍ജന്റൈന്‍ ക്യാപ്റ്റനും ഇതിഹാസ സ്ടൈക്കറുമായ ലയണല്‍ മെസ്സിയാണെങ്കില്‍ മറ്റൊരാള്‍ പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ്. ഒരു വിഭാഗം മെസ്സിയാണ് ബെസ്റ്റെന്നു ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റൊരു വിഭാഗം പറയുന്നത് റൊണാള്‍ഡോയാണ് കൂടുതല്‍ കേമനെന്നാണ്. എന്നാല്‍ രണ്ടു പേരില്‍ ആരാണ് ഒരുപടി മുന്നിലെന്നു സ്പെയിനിന്റെ മുന്‍ ടെന്നീസ് ഇതിഹാസമായ റാഫേല്‍ നദാലിനോട് ചോദിച്ചപ്പോള്‍ വളരെ കൃത്യമായ ഉത്തരം തന്നെ ഇക്കാര്യത്തില്‍ അദ്ദേഹം നല്‍കി. ലയണല്‍ മെസ്സിയെയാവും താന്‍ തിരഞ്ഞെടുക്കുകയെന്നായിരുന്നു നദാലിന്റെ മറുപടി. റൊണാള്‍ഡോയേക്കാള്‍ മെച്ചപ്പെട്ട താരം മെസ്സിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. യഥാര്‍ഥ ഗോട്ടിനെ തിരഞ്ഞെടുത്ത നദാല്‍ താനൊരു റയല്‍ മാഡ്രിഡ് ആരാധകന്‍ കൂടിയാണെന്നും തുറന്നു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി തങ്ങളുടെ അസാധാരണമായ ഫുട്ബോള്‍ മികവ് കൊണ്ട് ലോകം അടക്കി ഭരിക്കുന്നവരാണ് മെസ്സിയും റോണോയും. തങ്ങളുടെ പ്രതാപകാലത്തു ഇരുവരും വാരിക്കൂട്ടിയ ബാലണ്‍ ഡിയോര്‍ ട്രോഫികള്‍ തന്നെ ഇതിനു തെളിവാണ്. എട്ടു ബാലണ്‍ ഡിയോറുകളുമായി ലോക റെക്കോര്‍ഡ് കുറിച്ച താരമാണ് മെസ്സിയെങ്കില്‍ റൊണാള്‍ഡോയും ഒട്ടും പിറകിലല്ല. അഞ്ചു തവണയാണ് അദ്ദേഹം കാല്‍പ്പന്തുകളിയിലെ പരമോന്നത പുരസ്‌കാരം കൈക്കലാക്കിയത്. ഫുട്ബോള്‍ കരിയറില്‍ മെസ്സിയും റൊണാള്‍ഡോയും കൂടി ഇതിനകം 1700ന് മുകളില്‍ ഗോളുകളും വാരിക്കൂട്ടിയിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചരിത്രനേട്ടം ലക്ഷ്യമിട്ട് എംബാപ്പെയുടെ ഫ്രാൻസ്; ലോകകപ്പ് സെമിയിൽ സ്പെയിൻ ‘അർമാഡ’യുമായി പോരാട്ടം

ചരിത്രനേട്ടം ലക്ഷ്യമിട്ട് എംബാപ്പെയുടെ ഫ്രാൻസ്; ലോകകപ്പ് സെമിയിൽ സ്പെയിൻ ‘അർമാഡ’യുമായി പോരാട്ടം

14 Jul 2026
മെസ്സി മയം മായാത്ത റെക്കോർഡുകൾ; പക്ഷേ അർജന്റീന ജേഴ്സിയിൽ ഈ 15 രാജ്യങ്ങൾക്കെതിരെ മാത്രം ലിയോയ്ക്ക് ഗോളില്ല

മെസ്സി മയം മായാത്ത റെക്കോർഡുകൾ; പക്ഷേ അർജന്റീന ജേഴ്സിയിൽ ഈ 15 രാജ്യങ്ങൾക്കെതിരെ മാത്രം ലിയോയ്ക്ക് ഗോളില്ല

14 Jul 2026
അർജന്റീനയ്ക്കെതിരായ സെമി ഫൈനൽ; ഇംഗ്ലണ്ടിന്റെ അന്തിമ ഇലവനെ പ്രവചിച്ച് ഫുട്ബോൾ വിദഗ്ധർ: സാക്കയും സ്റ്റോൺസും തിരിച്ചെത്തിയേക്കും

അർജന്റീനയ്ക്കെതിരായ സെമി ഫൈനൽ; ഇംഗ്ലണ്ടിന്റെ അന്തിമ ഇലവനെ പ്രവചിച്ച് ഫുട്ബോൾ വിദഗ്ധർ: സാക്കയും സ്റ്റോൺസും തിരിച്ചെത്തിയേക്കും

14 Jul 2026
ആൽവാരസിന്റെ വിസ്മയ ഗോൾ; സ്വിറ്റ്‌സർലൻഡിനെ തകർത്ത് അർജന്റീന സെമിയിൽ: എതിരാളികൾ ഇംഗ്ലണ്ട്

ആൽവാരസിന്റെ വിസ്മയ ഗോൾ; സ്വിറ്റ്‌സർലൻഡിനെ തകർത്ത് അർജന്റീന സെമിയിൽ: എതിരാളികൾ ഇംഗ്ലണ്ട്

12 Jul 2026
അർജന്റീനയ്ക്കെതിരെ എൻഡോയെയിലൂടെ സ്വിറ്റ്‌സർലൻഡിന് സമനില; പിന്നാലെ ചരിത്ര നാടകീയതയുമായി എംബോളോയ്ക്ക് ചുവപ്പ് കാർഡ്

അർജന്റീനയ്ക്കെതിരെ എൻഡോയെയിലൂടെ സ്വിറ്റ്‌സർലൻഡിന് സമനില; പിന്നാലെ ചരിത്ര നാടകീയതയുമായി എംബോളോയ്ക്ക് ചുവപ്പ് കാർഡ്

12 Jul 2026
ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം മുറുകുന്നു; മെസ്സിയും എംബാപ്പെയും ഒപ്പത്തിനൊപ്പം: തൊട്ടുപിന്നിൽ ഹാലൻഡും കെയിനും

ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം മുറുകുന്നു; മെസ്സിയും എംബാപ്പെയും ഒപ്പത്തിനൊപ്പം: തൊട്ടുപിന്നിൽ ഹാലൻഡും കെയിനും

11 Jul 2026