കെയ്‌നും സംഘവും തവിടുപൊടി; ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി സെനഗൽ
അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളിൽ ഇംഗ്ലണ്ടിനെ തകർത്ത് ആഫ്രിക്കൻ രാജ്യമായ സെനഗൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സെനഗലിന്റെ ജയം. ഫുട്‌ബോൾ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി സെനഗൽ മാറി ഇംഗ്ലണ്ടാണ് മത്സരത്തിൽ ആദ്യം ലീഡ് പിടിച്ചത്. ഏഴാം മിനിറ്റിൽ ഹാരി കെയ്ൻ ഇംഗ്ലണ്ടിന് ഗോൾ സമ്മാനിച്ചു. മത്സരത്തിന്റെ 40ാം മിനിറ്റിൽ ഇസ്മായിലിയ സറിലൂടെ സെനഗൽ സമനില പിടിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും 1-1 സമനില പാലിച്ചു എന്നാൽ രണ്ടാം പകുതിയിൽ കലി മാറി. 62ാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഹബീബ് ഡയാറ ഗോൾ നേടിയതോടെ സെനഗൽ 2-1ന് മുന്നിലെത്തി. ഇഞ്ചുറി ടൈമിൽ 93ാം മിനിറ്റിൽ ഷെയ്ഖ് സബാലി സെനഗലിന്റെ ഗോൾ പട്ടിക തികച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കം

പോർച്ചുഗൽ ജേഴ്സിയിൽ 23 വർഷം; ക്രിസ്റ്റ്യാനോയുടെ പ്രധാന നാഴികക്കല്ലുകൾ അറിയാം

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തി
