അവനെ വെറുതെ വിടൂ, നീണ്ട കരിയർ മുന്നിലുണ്ട്; യമാലിനെ പിന്തുണച്ച് റൊണാൾഡോ

യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ സ്പാനിഷ് യുവതാരം ലാമിൻ യമാലിനെ പിന്തുണച്ച് പോർച്ചുഗീസ് നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ. ഫൈനലിൽ നിറം മങ്ങിയ യമാലിനെതിരെ നിരവധി ട്രോളുകളും വിമർശനങ്ങളും പ്രവഹിച്ചിരുന്നു. പിന്നാലെയാണ് താരത്തെ പിന്തുണച്ച് റൊണാൾഡോ എത്തിയത് യമാൽ ഒരു പ്രതിഭാസമാണെന്നും നിരവധി നേട്ടങ്ങൾ അവനെ കാത്തിരിക്കുന്നുണ്ടെന്നും ഇതിഹാസ താരം പറഞ്ഞു. അവന് ശാന്തത ആവശ്യമാണ്. ലാമിൻ ടീമിന് വേണ്ടിയും സ്വന്തമായും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കും. നീണ്ട കരിയാർ തന്നെ അവന് മുന്നിലുണ്ട്. അവനെ അവനായി തന്നെ തുടരാൻ അനുവദിക്കുക. ശാന്തതയാണ് അവന് നിലവിൽ ആവശ്യമെന്നും റൊണാൾഡോ പറഞ്ഞു മികച്ച ഫോമിൽ ഫൈനൽ വരെ കളിച്ചെത്തിയ യമാലിന് കലാശപ്പോരിൽ മികവിന് ഒത്ത് ഒരിക്കലും ഉയരാൻ സാധിച്ചിരുന്നില്ല. യമാലിനെ പോർച്ചുഗീസ് പ്രതിരോധ താരം ന്യൂനോ മെൻഡിസ് അക്ഷരാർഥത്തിൽ പൂട്ടിയിടുന്നതാണ് മത്സരത്തിൽ കണ്ടത്. സീസണിലുടനീളം കണ്ട യമാലിന്റെ നിഴൽ മാത്രമായിരുന്നു ഫൈനലിൽ.

Tags

Share this story