Kerala

എബിവിപിയുടെ പരിപാടിയിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് വിദ്യാർഥിക്ക് മർദനം; ആറ് പേർക്കെതിരെ കേസ്

തിരുവനന്തപുരം ധനുവച്ചപുരം ബിടിഎം കോളേജിൽ മൂന്നാം വർഷ വിദ്യാർഥിയെ എബിവിപി പ്രവർത്തകർ ക്രൂരമായി മർദിച്ചു. വിദ്യാർഥി ദേവജിത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ദേവജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആറ് വിദ്യാർഥികൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു

എബിവിപിക്ക് ആധിപത്യമുള്ള കോളേജിൽ യൂണിയന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കുകയായിരുന്നു ദേവജിത്ത്. ഇതിനിടെ യൂണിറ്റ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എബിവിപിക്കാർ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ മർദിച്ചെന്നാണ് പരാതി

പതിനഞ്ച് പേർ ചേർന്നാണ് വിദ്യാർഥിയെ മർദിച്ചത്. ദേവജിത്തിന്റെ ചെവിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കോളേജ് സമിതി വിശദമായ അന്വേഷണം നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!