വിമാന അപകടങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികളും ജാഗ്രത പുലർത്തണം; സൈഫുദ്ധീൻ ഹാജി

തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങളുടെ സുരക്ഷിതമായ പാറക്കലിനു ഭീഷണിയായി നിലനിൽക്കുന്ന പക്ഷിയിടി , പട്ടം പറത്തൽ , ഡ്രോൺ പറത്തൽ തുടങ്ങിയവ ഒഴിവാക്കാൻ വിദ്യാർത്ഥികളും ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം ഏ.സൈഫുദ്ധീൻ ഹാജി പറഞ്ഞു .
മധ്യവേനലവതിക്കാലത്ത് വിനോദത്തിലേർപ്പെടുമ്പോൾ വിമാനത്താവള പരിസരത്തെ വിദ്യാർത്ഥികൾ പട്ടം പറത്തൽ പോലെയുള്ള കളികൾ തീർത്തും ഒഴിവാക്കണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു
വള്ളക്കടവ് ഹാജി.സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ , കേരളത്തിലെ ഏക വനിതാ പ്ലെയിൻ സ്‌പോട്ടറും വിദ്യാർത്ഥിയുമായ അനാമിക ജി.എസ് തയ്യാറാക്കിയ ‘ വിമാന അപകടങ്ങൾ തടയാൻ നമുക്കൊന്നിയ്ക്കാം ‘ എന്ന ബോധവൽക്കരണ നോട്ടീസ് വിതരണോത്ഘാടനം
നിർവഹിക്കുകയായിരുന്നു അദ്ദേഹം .ചടങ്ങിൽ അനാമികയെ പ്രിൻസിപ്പൽ എ.സുജ ആദരിച്ചു . ഹെഡ്മിസ്ട്രസ് സജിലാ .ആർ ,ഗോപൻ മാതൃക സംസാരിച്ചു