National

ജീവനോടെയുണ്ടെങ്കിൽ കീഴടങ്ങണം, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും കുഴപ്പമില്ല: ഭീകരൻ ആദിലിന്റെ അമ്മ

മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണമെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളിയായ ഭീകരൻ ആദിലിന്റെ അമ്മ. മകനെക്കുറിച്ച് എട്ട് വർഷമായി വിവരങ്ങളൊന്നുമില്ലെന്നും മകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ലെന്നും അമ്മ ഷെഹസാദ പറഞ്ഞു

ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക ഭീകരരിൽ ഒരാളാണ് ആദിൽ. ആസിഫ് എന്ന യുവാവാണ് മറ്റൊരു പ്രാദേശിക ഭീകരൻ. രണ്ട് പേരുടെയും വീടുകൾ ഇന്ന് പ്രാദേശിക ഭരണകൂടം തകർത്തിരുന്നു

ഭീകരാക്രമണവുമായി മകന് ബന്ധമുണ്ടെന്ന് കരുതുന്നില്ല. എന്നാൽ പങ്ക് വ്യക്തമാക്കുന്ന എന്തെങ്കിലും തെളിവുകളുണ്ടെങ്കിൽ മകനെതിരെ നടപടി എടുക്കണം. ഞാനും രണ്ട് മക്കളും അവരുടെ ചെറിയ കുട്ടികളും താമസിക്കുന്ന വീടാണ് സ്‌ഫോടനത്തിൽ തകർത്തത്. ഇനി ഞങ്ങൾ എവിടെ താമസിക്കുമെന്നും ഷെഹസാദ ചോദിക്കുന്നു

Related Articles

Back to top button
error: Content is protected !!