Gulf

ശൈത്യകാലം: കാറിന്റെ ഹുഡുകള്‍ പൂച്ചകള്‍ കണ്ടേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍

ഷാര്‍ജ: രാജ്യത്ത് ശൈത്യകാലം ആരംഭിച്ചിരിക്കേ കാറും മറ്റു വാഹനങ്ങളും ഓടിക്കുന്നവര്‍ വാഹനത്തിന്റെ ഹുഡും അടിഭാഗങ്ങളുമെല്ലാം നിരീക്ഷിക്കണമെന്ന് അധികൃതര്‍. തെരുവുപുച്ചകള്‍ പതിവായി മഴയില്‍നിന്നും തണുപ്പില്‍നിന്നുമെല്ലാം രക്ഷനേടാന്‍ ഇത്തരം ഇടങ്ങള്‍ അഭയസ്ഥാനമാക്കുന്ന പ്രവണത കണ്ടുവരുന്നതിനാലാണ് അധികൃതരുടെ മുന്നറിയിപ്പ്.

ഇവയുമായി യാത്രചെയ്താല്‍ വാഹനത്തിന് തകരാറ് സംഭവിക്കുന്നതിനൊപ്പം പുച്ചകളുടെ മരണത്തിലേക്കും അത്തരം സംഭവങ്ങള്‍ നയിച്ചേക്കാം. കാറുകള്‍ പാര്‍ക്ക് ചെയ്തിടുന്ന അവസരത്തിലാണ് ശൈത്യകാലത്ത് തെരുവുപുച്ചകള്‍ കാറിനെ അഭയകേന്ദ്രമാക്കി മാറ്റുന്നത്. പലപ്പോഴും കാറിന്റെ ഉള്ളിലുള്ള ഭാഗങ്ങളിലേക്ക് ചൂടുതേടി ഇവ നിഴഞ്ഞുകയറാറുണ്ട്. ഇത് പൂച്ചക്കും വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്കും അപകടം വരുത്തുന്ന കാര്യമാണ്. വാഹനം ഓടിക്കുന്നതിനിടെ പെട്ടെന്ന് പൂച്ച പുറത്തേക്കു വന്നാല്‍ അത് ഡ്രൈവിങ്ങിലെ ശ്രദ്ധ വ്യതിചലിക്കാനും അപകടത്തിലേക്കും നയിച്ചേക്കാം.

താന്‍ വാഹനം ഓടിക്കുന്നതിനിടെ പൂച്ചയുടെ കരച്ചില്‍ കേട്ടെന്ന് സ്വദേശി വനിതയും ഷാര്‍ജയിലെ താമസക്കാരിയുമായ ഫാത്തിമ ഹുസൈന്‍ വ്യക്തമാക്കി. പാര്‍ക്ക് ചെയ്തിടത്തുനിന്ന് കാറെടുത്ത് ഓടിച്ചുതുടങ്ങിയപ്പോഴായിരുന്നു തുടര്‍ച്ചയായി കരച്ചില്‍ കേട്ടത്. അഞ്ചു മിനുട്ടിന് ശേഷം ഒരു പെട്രോള്‍ പമ്പില്‍ എത്തി ജീവനക്കാരെക്കൊണ്ട് പരിശോധിച്ചപ്പോഴാണ് ചെറിയൊരു പൂച്ച കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ജീവനക്കാരന്‍ കുറച്ചു സമയമെടുത്താണ് പുച്ചയെ പുറത്തെടുത്തതെന്നും അവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!