National
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട നീക്കവുമായി കേന്ദ്രം; ശേഷിക്കുന്നത് വെറും 7 ദിവസം

യെമനി പൗരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം ആരംഭിച്ച് കേന്ദ്രസർക്കാർ. നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്നാണ് യെമൻ ജയിൽ അധികൃതർ അറിയിച്ചത്. മോചനശ്രമങ്ങൾക്കായി ഇനി ഒരാഴ്ച മാത്രമാണ് അവശേഷിക്കുന്നത്.
ദയാധനം നൽകുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണമാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. 16ന് ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നതായും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നൽകിയാൽ നിമിഷപ്രിയക്ക് വധശിക്ഷയിൽ നിന്നൊഴിവാകാം. അതേസമയം നിമിഷപ്രിയ തടവിൽ കഴിയുന്ന മേഖലയടക്കം ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇതാണ് നേരിട്ടുള്ള ഇടപെടലുകൾക്ക് പരിമിതി വന്നത്.